കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡില്‍ പൊലീസിനെയും യാത്രക്കാരെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍.
നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട അക്ഷയ് കാപ്പ കേസ് പ്രതി കൂടിയാണ്. ലഹരിമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിൻ.
പാളയം പച്ചക്കറി മാര്‍ക്കറ്റും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളും ലഹരിമരുന്നു സംഘങ്ങളും രാത്രികാലങ്ങളില്‍ തമ്പടിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജു നിരീക്ഷണം ശക്തമാക്കാൻ കസബ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
ബസ് സ്റ്റാൻഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ കസബ എസ്.ഐ ജഗൻ മോഹൻ ദത്തും ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സാഹസികമായാണ് പിടികൂടിയത്. പ്രതികള്‍ പൊലീസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇരുവരെയും പിന്നീട് കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.