കുറവിലങ്ങാട്: സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനു സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ആ സാഹചര്യത്തിലും വിലക്കയറ്റതോതിനെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തി താഴ്ന്നനിരക്കില്‍ കേരളത്തിലെ വൈദ്യുതി ചാര്‍ജ് പരിഷ്ക്കരണത്തെ പരിമിതപ്പെടുത്താനും പാവപ്പെട്ടവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും നല്കുന്ന ഇളവുകള്‍ നിലനിര്‍ത്താനും കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജഉപയോഗം പ്രോത്സാഹിപ്പിച്ച് ഊര്‍ജ്ജ ഉപയോഗത്തില്‍ സവിശേഷ സംസ്ക്കാരം രൂപപ്പെടണം. ഗതാഗതം, വ്യവസായം, ഗാര്‍ഹിക മേഖലകളില്‍ ഫോസില്‍ ഇന്ധനഉപയോഗം കുറച്ചുകൊണ്ട് പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കണം. രാജ്യത്ത് ആദ്യമായി വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചത് കേരളമാണ്.
വൈദ്യുതി ഉല്പാദനവും വെള്ളം, കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്ജ്ജസ്രോതസുകളിലേക്കു മാറ്റേണ്ടതുണ്ട്. കല്‍ക്കരി ആശ്രയത്വം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ജലസംഭരണികളെ കൂടുതല്‍ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്ത് സൗരപദ്ധതിയിലൂടെ 1000 മെഗാവാട്ട് സൗരോര്‍ജ ഉല്പാദനം ലക്ഷ്യമിടുന്നു. അതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്ജപദ്ധതിയിലൂടെയാണ്. പുരപ്പുറ സൗരോര്‍ജപദ്ധതിയിലൂടെ സൗരോര്‍ജ ശേഷി 800 മെഗാവാട്ടില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമായി നടക്കാന്‍ ഗ്യാസ് ഇന്‍സുലേറ്റഡ് 400കെ. വി.സബ് സേ്റ്റഷന് സഹായകമാകുമെന്നും ജില്ലയിലെ വ്യവസായിക ഗാര്‍ഹിക ആവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇതു കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം ലൈന്‍സ് പാക്കേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ., തോമസ് ചാഴികാടന് എം.പി. കെ.എസ്.ഇ.ബി. ഡയറക്ടര്‍ (ട്രാന്സ്മിഷന്) സജി പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ഇ.ബി. ചെയര്മാന് ഡോ. രാജന് എന്‍. ഖോബ്രഗഡെ, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു,
വൈദ്യുതി പ്രസരണരംഗത്ത് കേരളം മുന്നേറിയതായും ഏഴരവര്‍ഷംകൊണ്ട് 95 സബ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കേരളത്തിലെ 400 കെ.വി. പവര്‍ ഹൈവേ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ് ഇതുവരെ 593.5 മെഗാവാട്ട് അധികഉല്പാദന ശേഷി കൈവരിച്ചു.
ഇതില്‍ 549 മെഗാവാട്ട് സൗരോജ്ജത്തില്നിന്നാണ്. 44.5 മെഗാവാട്ട് ജലവൈദ്യുതപദ്ധതികളിലൂടെയാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസല്‍, 40 മെഗാവാട്ടിന്റെ തോട്ടിയാര്‍ ജലവൈദ്യുതപദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും. 211 മെഗാവാട്ട് ശേഷിയുള്ള ഒമ്പതു ജലവൈദ്യുത പദ്ധതികള്‍ പുരോഗമിക്കുകയാണ്.
ജനങ്ങള്‍ക്ക് അധികഭാരം ചുമത്താതെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ടോട്ടക്സ് മോഡല്‍ അല്ലാതെ ഒരു ബദല്‍ മാതൃകയിലൂടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.