വഞ്ചിയൂര്‍: കൊലക്കേസില്‍ വിധി പറയുന്ന ദിവസം മദ്യപിക്കാനായി മുങ്ങിയ പ്രതിക്ക് പതിനേഴ് വര്‍ഷം തടവ് ശിക്ഷ. മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത്.
കോടതിയില്‍ ഹാജരാകാതെ മുങ്ങിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിധിക്ക് മുൻപായി മദ്യപിക്കാൻ പോയതാണെന്നും അതിനാലാണ് കോടതിയിലെത്താതിരുന്നതെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. കഴിഞ്ഞ വര്‍ഷം ഇബ്രാഹിം എന്ന വ്യാപാരിയെ വെട്ടിക്കൊന്ന കേസിലാണ് 40കാരനായ ബൈജുവിന് ശിക്ഷ വിധിച്ചിട്ടുള്ളത്.
മദ്യ ലഹരിയില്‍ സാധനം വാങ്ങിയ ശേഷം പണം നല്‍കാതെ തര്‍ക്കിക്കുകയും വിഷയത്തില്‍ ഇബ്രാഹിം ഇടപെട്ടതോടെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.