ആലപ്പുഴ : മറ്റപ്പള്ളിയില്‍ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കല്‍ ആരംഭിച്ചതില്‍ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ്.
കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്നങ്ങളുണ്ട്. കലക്ടറുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ജനകീയ പ്രതിഷേധം അവഗണിച്ചാണ് മറ്റപ്പള്ളിയില്‍ ഇന്ന് വീണ്ടും കുന്നിടിക്കല്‍ ആരംഭിച്ചിരിക്കുന്നത്. കരാര്‍ കമ്ബനി ജീവനക്കാര്‍ കുന്നിലെത്തി ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളില്‍ നീക്കിത്തുടങ്ങി.
മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്ന സര്‍വകക്ഷി യോഗ തീരുമാനം നിലല്‍ക്കെയാണ് വീണ്ടും കുന്നിടിക്കല്‍ തുടങ്ങിയത്. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്നും മണ്ണെടുക്കാനുള്ള കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണെത്തിയതെന്നും കരാറുകാരൻ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ണെടുപ്പ് തുടങ്ങിയതോടെ നാട്ടുകാരും പ്രതിഷേധം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ പ്രകടനമായി കുന്നിലേക്കെത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കോടതി ഉത്തരവുണ്ടെന്നതിനാല് കുന്നിടിക്കല്‍ നിര്‍ത്തിവെക്കില്ലെന്ന നിലപാടിലാണ് കരാറുകാരൻ. മണ്ണെടുപ്പ് തുടരുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജനങ്ങളെ അണിനിരത്തി ശക്തമായി എതിര്‍ക്കുമെന്നാണ് സിപിഎം പ്രദേശിക നേതാക്കളുടെയും പ്രതികരണം.
റാന്നി എംഎല്‍എക്കെതിരെ പ്രതിഷേധം,
മറ്റപള്ളിയിലെത്തി സമരത്തിന് ഒപ്പം അണിചേര്‍ന്ന പ്രദേശവാസി കൂടിയായ റാന്നി എംഎല്‍എ പ്രമോദ് നാരായണനെതിരെ പ്രതിഷേധം. കുന്നിടിക്കലിനെതിരെ പ്രതിഷേധക്കാര്‍ക്ക് ഒപ്പം കുത്തിയിരിക്കുന്ന ഇടത് എംഎല്‍എക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു.
മാധ്യമങ്ങളെ കാണിക്കാൻ വേണ്ടിയാണ് എംഎല്‍എ എത്തിയതാണെന്ന് ആക്ഷേപം. എന്നാല്‍ സമരം തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിരുന്നുവെന്നാണ് പ്രമോദ് നാരായണൻ എംഎല്‍എയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.