വാരണാസി: രണ്ട് ദിവസം മുൻപ് മരിച്ച അഞ്ച് വയസ്സുകാരിയുടെ കുഴിമാടത്തിലെത്തിയ അച്ഛൻ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച.
സദാനന്ദ് ബസാര്‍ സ്വദേശിയായ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ശ്മശാനത്തില്‍ കുഴിവെട്ടുന്ന ജോലി ചെയ്യുന്ന റഫീഖ് എന്ന ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റെവാരി തലാബ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തില്‍ സംസ്കരിച്ചത്. പിതാവ് വ്യാഴാഴ്ച വീണ്ടും കുട്ടിയുടെ കുഴിമാടത്തില്‍ എത്തിയപ്പോഴാണ് കുഴിമാടം തുറന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് പിതാവ് നടത്തിയ പരിശോധനയില്‍ ശ്മശാനത്തിന്റെ ഒരു മൂലയില്‍ മകളുടെ മൃതദേഹത്തോടൊപ്പം ഒരാള്‍ ഉറങ്ങുന്നതായി കണ്ടെത്തി. പിതാവിന്റെ പരാതിയില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. താന്‍ മദ്യപിച്ചിരുന്നതായും , മദ്യലഹരിയില്‍ ചെയ്തതാണ് എന്നും നടന്നത് എന്തെന്ന് ഓര്‍മ്മയില്ല എന്നുമാണ് മുഹമ്മദ് റഫീഖ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.