ഇസ്ലമാബാദ് : ഭീകരപ്രവര്‍ത്തനം നടത്തിയ പാകിസ്താൻ വംശജരായ 14 പേരെ സ്പെയിനില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംശയിക്കപ്പെടുന്ന ജിഹാദി ശൃംഖലയെന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം സ്പെയിനിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി യൂറോ വീക്കിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ജിഹാദി സന്ദേശങ്ങളും മതഭീകരതയും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന ഒരു ശൃംഖലയാണ് അറസ്റ്റിലായവര്‍ സൃഷ്ടിച്ചത് . കഴിഞ്ഞ മാസം 4 പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നു . ഈ 14 പേരും പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീകെ-ഇ-ലബ്ബൈക് പാകിസ്താനുമായി (ടിഎല്‍പി) ബന്ധപ്പെട്ടിരിക്കുന്നു.
2015 ല്‍ പാകിസ്താനില്‍ സ്ഥാപിതമായ ഒരു മത-രാഷ്ട്രീയ സംഘടനയാണ് ടിഎല്‍പി . അവര്‍ മുഹമ്മദ് നബിയുടെ കാവല്‍ക്കാരായി സ്വയം വിശേഷിപ്പിക്കുന്നവരാണ് . കാറ്റലോണിയ, വലൻസിയ, ഗ്വിപുസ്കോവ, വിറ്റോറിയ, ലോഗ്രോനോ, ലെയ്ഡ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.