ഫ്ലോറിഡ: അത്യാഹിതങ്ങള്‍ വല്ലതും സംഭവിച്ചാല്‍ സഹായം തേടി വിളിക്കാനുള്ളതാണ് പോലീസിന്റെ എമര്‍ജൻസി നമ്പര്‍.
കഴിഞ്ഞദിവസം ഫ്ലോറിഡയില്‍ ഒരു പോലീസ് സ്റ്റേഷനിലെ എമര്‍ജൻസി നമ്പറായ 911 ലേക്ക് കോള്‍ വന്നു. ഒട്ടും വൈകാതെ ഒരു പോലീസ് ഓഫീസര്‍ ലൊക്കേഷനില്‍ പാഞ്ഞെത്തി.ഒരു വീട്ടില്‍നിന്നാണ് വിളി വന്നത്. പോലീസ് ഓഫീസര്‍ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചപ്പോള്‍ വീട്ടമ്മ പുറത്തേക്കു വന്നു. പോലീസുകാരനെ കണ്ട് അന്തം വിട്ട അവര്‍ കാര്യം തിരക്കി.
911ലേക്ക് ഒരു കോള്‍ വന്നുവെന്നും അതിനാലാണ് എത്തിയതെന്നും ഓഫീസര്‍ പറഞ്ഞു. താൻ വിളിച്ചിട്ടില്ലെന്നും മകനോട് ചോദിച്ച് നോക്കട്ടെ എന്നും പറഞ്ഞ് തന്റെ ചെറിയ മകനെ വിളിച്ചുവരുത്തി. വിളിച്ചത് താനാണെന്ന് അപ്പോള്‍തന്നെ അവൻ സമ്മതിച്ചു.
എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് തനിക്ക് പോലീസ് ഓഫീസറെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവന്റെ മറുപടി. ഇതുകേട്ട ഓഫീസര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടിയെ കെട്ടിപ്പിടിച്ചു.
എമര്‍ജൻസി നമ്പറിന്റെ ഉപയോഗത്തെക്കുറിച്ചു കുട്ടിക്കു വിശദമായി പറഞ്ഞുകൊടുത്തശേഷം അദ്ദേഹം മടങ്ങുകയുംചെയ്തു. ഇതിന്റെ വീഡിയോ പോലീസ് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അനേകം പേരുടെ ശ്രദ്ധയാകര്‍ഷിച്ച വീഡിയോയായി അതു മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.