എമര്‍ജൻസി നമ്പറില്‍ വിളി; പോലീസ് എത്തിയപ്പോള്‍ കെട്ടിപ്പിടിത്തം!,

ഫ്ലോറിഡ: അത്യാഹിതങ്ങള്‍ വല്ലതും സംഭവിച്ചാല്‍ സഹായം തേടി വിളിക്കാനുള്ളതാണ് പോലീസിന്‍റെ എമര്‍ജൻസി നമ്പര്‍.

കഴിഞ്ഞദിവസം ഫ്ലോറിഡയില്‍ ഒരു പോലീസ് സ്റ്റേഷനിലെ എമര്‍ജൻസി നമ്പറായ 911 ലേക്ക് കോള്‍ വന്നു. ഒട്ടും വൈകാതെ ഒരു പോലീസ് ഓഫീസര്‍ ലൊക്കേഷനില്‍ പാഞ്ഞെത്തി.

ഒരു വീട്ടില്‍നിന്നാണ് വിളി വന്നത്. പോലീസ് ഓഫീസര്‍ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചപ്പോള്‍ വീട്ടമ്മ പുറത്തേക്കു വന്നു. പോലീസുകാരനെ കണ്ട് അന്തം വിട്ട അവര്‍ കാര്യം തിരക്കി. 

911ലേക്ക് ഒരു കോള്‍ വന്നുവെന്നും അതിനാലാണ് എത്തിയതെന്നും ഓഫീസര്‍ പറഞ്ഞു. താൻ വിളിച്ചിട്ടില്ലെന്നും മകനോട് ചോദിച്ച്‌ നോക്കട്ടെ എന്നും പറഞ്ഞ് തന്‍റെ ചെറിയ മകനെ വിളിച്ചുവരുത്തി. വിളിച്ചത് താനാണെന്ന് അപ്പോള്‍തന്നെ അവൻ സമ്മതിച്ചു.

എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് തനിക്ക് പോലീസ് ഓഫീസറെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവന്‍റെ മറുപടി. ഇതുകേട്ട ഓഫീസര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടിയെ കെട്ടിപ്പിടിച്ചു. 

എമര്‍ജൻസി നമ്പറിന്‍റെ ഉപയോഗത്തെക്കുറിച്ചു കുട്ടിക്കു വിശദമായി പറഞ്ഞുകൊടുത്തശേഷം അദ്ദേഹം മടങ്ങുകയുംചെയ്തു. ഇതിന്‍റെ വീഡിയോ പോലീസ് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അനേകം പേരുടെ ശ്രദ്ധയാകര്‍ഷിച്ച വീഡിയോയായി അതു മാറി.

Just wanted a hug': Watch a Florida deputy respond to heartwarming 911 call from boy


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !