കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
എല്ലാവരും ശ്രദ്ധിക്കുക... , ജാസ്മിൻഷ,യുഎൻഎ യുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം
യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റെജി ജോണിൻ്റെ മകൾ അഭിഗേൾ സാറ റെജി, 6 വയസ്സ് (കൊല്ലം ഓയൂർ ഓട്ടുമല, പുയ്യപ്പളളി പോലീസ് സ്റ്റേഷൻ ) ട്യൂഷൻ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിൽ (ഏകദേശം 4.45 pm) കാറിലെത്തിയ (Amaze / Swift കാർ എന്ന് സംശയിക്കുന്നു) ഒരു ടീം തട്ടിക്കൊണ്ട് പോയിരിക്കുന്നു.
നിങ്ങളുടെ സുഹ്യുത്തുക്കളിലേക്ക് ഈ മെസേജ് പാസ് ചെയ്യുക.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ
താഴെ പറയുന്ന നമ്പറുകളിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
9946923282
9495578999
Post Date: 27.11.2023
ജാസ്മിൻഷ.എം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.