അരീക്കര: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച യോഗ ക്ലബ് ന്റെ ആദ്യ ബാച്ച് ട്രെയിനിങ് പൂർത്തിയാക്കി. ആദ്യ ബാച്ച് ൽ 13 പേർക്കാണ് പരിശീലനം നൽകിയത്.
ആദ്യ ബാച്ച് ൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു. ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പ്, ഉഴവൂർ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആണ് വാർഡിൽ യോഗ ക്ലബ് ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.
നാലാം വാർഡിൽ പ്രവർത്തിക്കുന്ന വനിതാ വ്യവസായ വിപണന കേന്ദ്രത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. കുറവിലങ്ങാട് ആയുഷ് മെഡിക്കൽ ഓഫീസർ ഡോ രഞ്ജന ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള അനുമോദന യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു.
ആദ്യ ബാച്ച് ൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പർമാരായ സിറിയക് കല്ലടയിൽ, മേരി സജി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ സജേഷ്, സി മിനിമോൾ ഡി, സി ജിസ്സ്‌മോൾ ജോബി, മോളി മാത്യു വെട്ടിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.