കാസര്‍ഗോഡ്: ഇസ്രയേല്‍ പ്രധാനമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന് മുസ്ലിം മത സംഘടനകളുടെ പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.
ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച് കാസര്‍ഗോഡ് പരസ്യമായി പ്രസംഗിച്ച രാജ് മോഹന്‍ ഉണ്ണിത്താന് എംപി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി.
“ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഹമാസ് നടത്തിയ ആക്രമണങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നത് പ്രത്യക്ഷമായ ദേശദ്രോഹ നിലപാടാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ ലജ്ജ തോന്നുവെന്നാണ് ഉണ്ണിത്താന് പറയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ പോലെ ഭീകരവാദികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാന്‍ ഇപ്പോള്‍ സാധിക്കാത്തത് കൊണ്ടാണ് കാസര്‍ഗോഡ് എംപിക്ക് ലജ്ജ തോന്നുന്നത്”, സുരേന്ദ്രന് ആരോപിച്ചു.
ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ കുട്ടികളും സ്ത്രീകളുമടങ്ങിയ സിവിലിയന്‍സിനെ ക്രൂരമായി കൊല ചെയ്തത് ആഘോഷിക്കുന്ന ഉണ്ണിത്താനെ പോലുള്ളവര്‍ മനുഷ്യത്വവിരുദ്ധരാണ്. അസര്‍ബൈജാനിലും നൈജീരിയയിലും യെമനിലും നടന്ന ക്രൈസ്തവ വംശഹത്യ കാണാന്‍ ഉണ്ണിത്താനും പാര്‍ട്ടിക്കും കഴിയുന്നില്ല. ചൈനയില്‍ ഉയ്ഗൂര്‍ വംശജരായ മുസ്ലിംങ്ങളെ അടിമകളാക്കി പീഡിപ്പിക്കുന്നതിനെതിരെയും ആരും ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ ആന്റോ ആന്റണിക്കും ഹൈബി ഈഡനുമെല്ലാം ഇതേ നിലപാട് തന്നെയാണോയെന്ന് അറിയാന്‍ മതേതര കേരളത്തിന് താത്പര്യമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഉണ്ണിത്താനെ പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്കൂട്ടിച്ചേര്ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.