ആരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടുന്ന സാഹചര്യം, പാടശേഖരം സംരക്ഷണഭിത്തി കെട്ടൽ, സ്കൂളുകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനം, കെ- ഫോൺ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന വെള്ളക്കെട്ട്, തുടങ്ങിയ പ്രവർത്തനങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ആക്കുന്നതിനും പരിഹരിക്കുന്നതിനുമയി ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു.
യോഗത്തിൽ ബഹു എം.എൽ.എമാരായ തോമസ് കെ. തോമസ്, പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, ബഹു മന്ത്രി സജി ചെറിയാന്റെ പ്രതിനിധി ഡി.വി. ഷാജി, ആരിഫ് എം.പി.യുടെ പ്രതിനിധി ആർ. സേതുനാഥ്, രമേശ് ചെന്നിത്തല എം.എൽ.എ. യുടെ പ്രതിനിധി ജോൺ തോമസ്, ജില്ല പ്ലാനിംഗ് ഓഫീസർ എ.പി. അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.