കോതമംഗലം: നഗരത്തിൽ കാർ നിയന്ത്രണം വിട്ട് കുരൂർ തോട്ടിലെ പാലത്തിന് സമീപത്തെ കുഴിയിലേക്ക് പതിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു.
വെള്ളി (17-11-2023 ) ഓടക്കാലി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അരുൺ ഗോപാൽ, പീപ്പം പിളളി ഹൗസ്, അശമന്നൂർ, അനുമോൻ, കൊളവേലിൽ രായമംഗലം എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കോഴിപ്പിള്ളി - തങ്കളം ബൈപാസിൽ ഗ്യാസ് ഗോഡൗണിനു സമീപത്തെ കുരൂർ തോട്ടിൻ കരയിലെ പാലത്തിന് സമീപത്തെ താഴ്ച പ്രദേശത്തേക്ക് ധർമ്മഗിരി ഭാഗത്ത് നിന്ന് തങ്കളം ഭാഗത്തേക്ക് പോയ കാർ എതിർദിശയിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. യുവാക്കൾ അൽഭുതകരമായി രക്ഷപെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.