മ്യൂണിക്: ഹിസ്ബുള്ള തീവ്രവാദ സംഘവുമായി ബന്ധമുള്ളവര്‍ ജര്‍മനിയിലുള്ളതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ജർമ്മനിയിൽ രാജ്യമെമ്പാടും വ്യാപക പരിശോധന നടന്നു. ഏഴ് സ്റ്റേറ്റുകളിലായി 54 കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഇറാനിയൻ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയും ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി സംശയിക്കുന്ന ഹാംബർഗ് ആസ്ഥാനമായുള്ള കേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ജർമ്മൻ പോലീസ് വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള 54 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി സർക്കാർ അറിയിച്ചു.
ഇസ്ലാമിക് സെന്റർ ഹാംബർഗ് അഥവാ IZH, ജർമ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവിന്റെ വിപ്ലവ സങ്കൽപ്പം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാമിക് സെന്റര്‍ ഓഫ് ഹംബര്‍ഗ്, അഞ്ച് അനുബന്ധ സംഘടനകള്‍ എന്നിവയുടെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ഇറാന്‍ പിന്തുണയുള്ള ലബനീസ് സംഘടനയാണ് ഹിസ്ബുള്ള. ഇവരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ഇസ്രയേല്‍ ~ പലസ്തീന്‍ പ്രശ്നം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ജൂത വിരുദ്ധ മനോഭാവം ഇസ്ളാമിസ്റ്റുകള്‍ക്കിടയിലും നിയോ നാസികള്‍ക്കിടയിലും വര്‍ധിച്ചു വരുന്നതായി സൂചനയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രാജ്യത്ത് സെമിറ്റിക് വിരുദ്ധ പ്രചാരണം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സറും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.