ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുമായി കൈകോര്‍ത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (Indian Railway Catering and Tourism Corporation Ltd (IRCTC)). ഭക്ഷണം വിതരണത്തിൽ അനധികൃത കച്ചവടക്കാരെ ഒഴിവാക്കാനാണ് റെയില്‍വേ ഇ-കാറ്ററിംഗ് സംവിധാനം അവതരിപ്പിച്ചത്.
ഇന്ത്യൻ റെയിൽവേ. ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണവുമായി സൊമാറ്റോ പ്രതിനിധി യാത്രക്കാരന്റെ സീറ്റിലെത്തുന്നതാണ് പദ്ധതി. സൊമാറ്റോയുടെ സഹായത്തോടെ, യാത്രക്കാർക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനും കഴിക്കാനും കഴിയും
ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനും കഴിക്കാനും കഴിയും. നിലവില്‍ ന്യൂഡല്‍ഹി, പ്രയാഗ്‌രാജ്, കാണ്‍പൂര്‍, ലഖ്നൗ, വാരാണാസി എന്നീ അഞ്ച് പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ആരംഭിച്ചു. ഉടൻതന്നെ ഈ സൗകര്യം മറ്റ് റെയില്‍വേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. സൊമാറ്റോയുടെ സഹായത്തോടെ, യാത്രക്കാർക്ക് ഇ-കാറ്ററിംഗ് വിഭാഗത്തിന് കീഴിൽ ട്രെയിൻ യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഈ പദ്ധതി അനുവദിക്കും.
ഉത്സവ സീസണോട് അനുബന്ധിച്ച്, ഐആർസിടിസി റെയിൽവേ യാത്രക്കാർക്കായി പ്രത്യേക സേവനങ്ങളും ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് നവരാത്രി താലിയും (Navratri thali) അവതരിപ്പിച്ചിരുന്നു. ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് സൊമാറ്റോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്“, ഐആർസിടിസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.