പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം തുടരുകയാണ്. പാകിസ്താനേയും ഇംഗ്ലണ്ടിനേയും തകര്‍ത്ത അഫ്ഗാന് ഏറ്റവും ഒടുവിലായി ശ്രീലങ്കയേയും നാണംകെടുത്തിയിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് അഫ്ഗാന് ശ്രീലങ്കയെ വീഴ്ത്തിയത്.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 241 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന് 28 പന്തും 7 വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തിരിക്കുന്നത്.
ഈ ലോകകപ്പിലെ അഫ്ഗാന്റെ മൂന്നാം ജയമാണിത്. ആറ് മത്സരത്തില്‍ നിന്ന് ആറ് പോയിന്റുകളുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. മൂന്ന് മത്സരം ശേഷിക്കെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ അഫ്ഗാന് സാധിച്ചിരിക്കുകയാണെന്ന് പറയാം. അഫ്ഗാന്റെ ജയം പാകിസ്താന്റെയും ശ്രീലങ്കയുടേയും പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. തോല്‍വിയോടെ ശ്രീലങ്ക ആറാം സ്ഥാനത്തേക്കെത്തിയപ്പോള്‍ പാകിസ്താന് ഏഴാം സ്ഥാനത്തേക്കിറങ്ങിയിരിക്കുകയാണ്.
ശ്രീലങ്കയ്ക്കും പാകിസ്താനും ആറ് മത്സരത്തില്‍ നിന്ന് നാല് പോയിന്റാണുള്ളത്. മൂന്ന് മത്സരം ശേഷിക്കെ ഇരു ടീമിന്റെയും സെമി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്കാന് അഫ്ഗാന് സാധിച്ചിരിക്കുകയാണ്. അഫ്ഗാന്റെ അപ്രതീക്ഷിത കുതിപ്പ് ശ്രീലങ്കയ്ക്കും പാകിസ്താനും വലിയ നാണക്കേടാണ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന് ഇനി ശേഷിക്കുന്നത് നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക മത്സരങ്ങളാണ്. ഇതില്‍ നെതര്‍ലന്‍ഡ്സിനോട് ജയിക്കാന്‍ അഫ്ഗാന് സാധിച്ചേക്കും.
എന്നാല്‍ ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും ജയം എളുപ്പമാവില്ല. അട്ടിമറി സംഭവിച്ചാല്‍ ഓസ്ട്രേലിയക്കിട്ടും പണികിട്ടും. നിലവില്‍ ആറ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണ് ഓസ്ട്രേലിയക്കുള്ളത്. നാല് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ഓസീസിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഒരു തോല്‍വി പോലും ചിലപ്പോള്‍ ഓസീസിന്റെ സെമി സീറ്റിനെ ബാധിച്ചേക്കും. നെറ്റ് റണ്‍റേറ്റിലും ഓസീസിന് വലിയ ആധിപത്യമില്ല. അതുകൊണ്ടുതന്നെ അഫ്ഗാന്റെ ജയം ഓസീസിനെയും ഭയപ്പെടുത്തുന്നു.
അഫ്ഗാനിസ്ഥാന് ഇനിയുള്ള മൂന്ന് മത്സരം ജയിച്ചാല്‍ ന്യൂസീലന്‍ഡിനും പണികിട്ടാന്‍ സാധ്യത കൂടുതലാണ്. ആറ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണ് കിവീസിനുമുള്ളത്. അതുകൊണ്ടുതന്നെ അഫ്ഗാന്റെ വിജയക്കുതിപ്പ് കിവീസിനും സമ്മര്‍ദ്ദം നല്കുന്നു. അതേ സമയം അഫ്ഗാന്റെ ജയം ഇന്ത്യക്ക് സന്തോഷം നല്കുന്നു. പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്കാന് അഫ്ഗാന്റെ ജയത്തിലൂടെ സാധിച്ചുവെന്നതാണ് ഇന്ത്യക്ക് സന്തോഷം നല്കുന്ന കാര്യം.
ഇന്ത്യ-അഫ്ഗാനിസ്ഥാന് പോരാട്ടം കഴിഞ്ഞതാണ്. ഇന്ത്യ ഗംഭീര ജയം നേടുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ഇനി അഫ്ഗാന്റെ അട്ടിമറി ഭയം ഇന്ത്യക്കില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഓസീസിനും അഫ്ഗാനോട് മത്സരമുള്ളതിനാല്‍ ഭയക്കുകതന്നെ ചെയ്യണം. ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്സ് തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനും ഇത് സാധ്യമായാല്‍ ദക്ഷിണാഫ്രിക്കയ്ക്കും പണികിട്ടാന്‍ സാധ്യതയുണ്ട്.
അഫ്ഗാനിസ്ഥാന്റെ കുതിപ്പോടെ സെമി ഫൈനല്‍ സീറ്റ് സാധ്യത വീണ്ടും മാറിമറിഞ്ഞിരിക്കുകയാണ്. ഇന്ത്യക്ക് കാര്യമായി ഭയക്കേണ്ടതില്ല. മൂന്ന് മത്സരത്തില്‍ ഏതെങ്കിലും ഒരു ജയം നേടിയാലും ഇന്ത്യക്ക് സെമി സീറ്റ് ഉറപ്പിക്കാം. എന്നാല്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസീസ് ടീമുകള്‍ക്ക് ആശങ്കയായി മാറാന്‍ അഫ്ഗാന് സാധിക്കുന്നു. പാകിസ്താന്റേയും ശ്രീലങ്കയുടേയും അവസാന പ്രതീക്ഷകള്‍ അസ്തമിപ്പിച്ചാണ് അഫ്ഗാന്റെ മൂന്നാം ജയം. എന്തായാലും ഇതോടെ പോരാട്ടം കൂടുതല്‍ ആവേശകരമായിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.