"യഥാർത്ഥത്തിൽ യൂറോപ്പിനെ രണ്ടായിതിരിക്കാം" യൂറോപ്പ് വിസയുടെ യഥാർത്ഥ വസ്തുത
യഥാർത്ഥത്തിൽ യൂറോപ്പിനെ രണ്ടായിതിരിക്കാം.. ജർമനി, ബെൽജിയം , ഫ്രാൻസ് , നെതർലാൻഡ് തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളും ...... യൂറോപ്പിലെ പിന്നോക്ക രാജ്യങ്ങളായ പോളണ്ട്, മാൾട്ട, ഹങ്കറി, റോമാനിയ, കൊറേഷ്യാ, തുടങ്ങിയവയും ആണ്. എന്നാൽ (ഇൻഡ്യ, ഗൾഫ് വെച്ച് നോക്കുമ്പോൾ മെച്ചപ്പെട്ടത് ) ഇവിടെയുള്ള യൂറോപ്യൻസ് ജോലി തേടി പോകുന്നത് UK, ജർമനി മറ്റുമാണ്.
അങ്ങിനെയുള്ള പോളണ്ടിലേക്കും മാൾട്ടയിലെക്കും കൊറേഷ്യാലെക്കും മറ്റും 5 ലക്ഷവും, 6.50 ലക്ഷവും ചിലർ 8 ലക്ഷംവരെ ചോദിക്കുന്ന ആർത്തി മൂത്ത എജന്റ്ന്മാരും ഏജൻസികളും സബ് എടുത്ത്ചെയ്യുന്ന സ്വന്തം പരിചയകാരും, WhatsApp, Facebook പോസ്റ്റ് VISA എജന്റ്ന്മാരും കൂടി നാട്ടിലുള്ള ആളുകളെ പറ്റിക്കുന്നു.
ഇപ്പോൾ VFS slot കരിച്ചന്തയിൽ 90000 രൂപയും 1.50 ലക്ഷവും അതും റിജക്ഷൻ കൊണ്ട് ഒരു രക്ഷയും ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ !! പണ്ടൊക്കെ ഒരു വിസ എടുക്കാൻ പോകുമ്പോഴേ അപ്പോയിന്റ് കിട്ടിയിരുന്ന സാഹചര്യം മാറി. കൊച്ചി ഉൾപ്പടെ ഉള്ള ഓഫീസുകളിൽ ഇപ്പോൾ കരിച്ചന്ത തന്നെ .. വിസയ്ക്ക് ഏജന്റിനെ വിളിയ്ക്കുമ്പോൾ .. വേറെ VFS സ്റ്റാഫിന്റെ നമ്പറോ ഇടനിലക്കാരുടെ നമ്പറിലോ വിളിച്ചു .. ബുക്ക് ചെയ്യേണ്ടി വരുന്നു.. അതും 100 യൂറോയുടെ സ്ഥാനത്തു .. വായിതോന്നുന്നത് കോതയ്ക്ക് പാട്ട്.. ... ....കഷ്ടം , നിങ്ങൾ യൂറോപ്പിലെക്ക് വരണ്ടായെന്നല്ലാ പറയുന്നത്.. എല്ലാവർക്കും വരുവാൻ കഴിയണം ..യൂറോപ്പ് ജീവിതനുഭവം അനുഭവിക്കണം.
പക്ഷെ അത് ഇങ്ങനെ 5, 6, 7,8 ലക്ഷങ്ങൾ മുടക്കി വരുവാനുള്ള ഒന്നും തന്നെ ഇവിടെ ഇല്ലാ.. എന്തിന് നിങ്ങൾ കടം വാങ്ങിയ ലക്ഷങ്ങൾ ഏജന്റ്ന്മാർക്ക് ചുമ്മാ കൊടുത്ത് വരണം , ഈ കാശ് നിങ്ങൾക്ക് തിരിച്ച് പിടിക്കണമെങ്കിൽ നിങ്ങളുടെ ആയുസ്സ് മുഴുവൻ ഇവിടെ യന്ത്രം കണക്ക് പണിയെടുത്ത് നടുവൊടിയും അത്രതന്നെ എന്നാലും കിട്ടുന്ന കൂലിയിൽ നിങ്ങൾക്ക് കടം വീട്ടാനെ കാണു... മിച്ചം ഒന്നുമില്ലാത്തവസ്ഥയായിരിക്കും മിക്കപ്പോഴും.
യൂറോപ്പിൽ ഏത് ഭാഗത്തെക്കും വർക്ക് പെർമിറ്റ്ൽ വരുന്നതിന് ടിക്കറ്റ അടക്കം 2.50 ലക്ഷം മുടക്കിയാൽ മതി എന്നിരിക്കെ, ഈ 2.50 ലക്ഷത്തിലും ഏജന്റ്ന്മാർക്ക് ലക്ഷണങൾ ലാഭമുണ്ട്. അത് നിങ്ങൾ മനസ്സിലാക്കുക. ഇനി നിങ്ങൾ നോക്കേണ്ട യൂറോപ്പ് രാജ്യങ്ങൾ VFS ഇല്ലാത്ത എംബസിയിൽ നേരിട്ട് വെക്കാൻ പറ്റുന്ന രാജ്യങ്ങളായയിരിക്കണം, അതിനും നിങ്ങൾ Date എടുക്കാൻ കരിച്ചന്തകാരെ വിളിക്കരുത് 🙏 please , നിങ്ങൾ ഏജന്റ്മാർക്ക് കൊടുക്കുന്ന ലക്ഷങ്ങൾ ഇവിടെത്തെ ഈ രാജ്യത്തെ പ്രസിഡന്റിന് പോലും കിട്ടുന്നില്ലാ.. എന്നോർക്കുക.
(എല്ലാ WhatsApp, Facebook ഗ്രൂപ്പുകളിലെക്ക് ഷെയർ ചെയ്യുക VFS slot കരിച്ചന്തക്കാരിൽ നിന്നും ആർത്തി പൂണ്ട എജന്റ്ന്മാരിൽ നിന്നും നമ്മുടെ സഹോദരങ്ങൾപ്പെട്ടു പോകാതിരിക്കട്ടെ🙏🙏 അമിത ചാർജ് ചെയ്യുന്ന എജന്റിനെ ഒഴിവാക്കി മാന്യമായി ചെയ്യുന്നവർക്ക് മാത്രം വർക്ക് കൊടുക്കുക )
കടപ്പാട് : ഫേസ്ബുക്ക് പോസ്റ്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.