ഡല്‍ഹി: കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടല്ലേ? എങ്കില്‍ സത്യമാണത് !!!
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പേമെന്റ് സേവന ദാതാക്കളായ ഗൂഗില്‍ പേ ഇനിമുതല്‍ നിങ്ങള്‍ക്ക് വായ്പയും തരും.
ബാങ്കുകളുമായും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായും കൈകോര്‍ത്ത് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി വായ്പാ പദ്ധതി ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുകയാണ്.
രാജ്യത്തെ ചെറുകിട ബിസിനസുകളെ സഹായിക്കാൻ ഗൂഗിൾ പേ ആപ്ലിക്കേഷനിൽ ഗൂഗിൾ ഇന്ത്യ വ്യാഴാഴ്ച സാച്ചെ ലോണുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണെന്ന് ഗൂഗിൾ ഇന്ത്യ പറഞ്ഞു, അതിനാൽ ടെക് ഭീമൻ Gpay ആപ്ലിക്കേഷനിൽ സാച്ചെ ലോൺ ആരംഭിച്ചു.
ചെറുകിട ബിസിനസ്സുകൾക്ക് കമ്പനി വെറും 15,000 രൂപയ്ക്ക് വായ്പ നൽകും, അത് 111 രൂപയിൽ താഴെയുള്ള ലളിതമായ തിരിച്ചടവ് തുകയിൽ തിരിച്ചടയ്ക്കാം , ഗൂഗിൾ ഇന്ത്യ കൂട്ടിച്ചേർത്തു. ലോൺ സേവനങ്ങൾ നൽകുന്നതിന് ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിച്ചിട്ടുണ്ട്.
ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ച് Google Pay-യിലെ വ്യക്തിഗത വായ്പകളുടെ പോർട്ട്‌ഫോളിയോ Google ഇന്ത്യയും വിപുലീകരിച്ചു.
സാഷെ ലോണുകള്‍ എന്ന പേരിലാണ് ഗൂഗിള്‍ പേ ആപ്പില്‍ ഈ വായ്പകള്‍ ലഭ്യമാകുക. ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പലപ്പോഴും ചെറിയ ലോണുകള്‍ ആവശ്യമാണെന്ന് ഗൂഗിള്‍ ഇന്ത്യ പറഞ്ഞു.
7 ദിവസത്തിനും പന്ത്രണ്ട് മാസത്തിനും ഇടയിലുള്ള തിരിച്ചടവ് കാലാവധിയുള്ള പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകള്‍.
സാഷെ ലോണുകള്‍ ഘടുക്കളായി തിരിച്ചടയ്ക്കാം. 111 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. നേരത്തെ റുപേ ക്രെഡിറ്റ് കാര്‍ഡ് ഫെസിലിറ്റി ആപ്പില്‍ അവതരിപ്പിച്ചിരുന്നു ഗൂഗിള്‍ പേ. യുപിഐ മാര്‍ഗം ഇതുപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്യാം.
പേഴ്‌സണല്‍ ലോണുകള്‍ നേരത്തെ തന്നെ ഗൂഗിള്‍ പേയിലാണ് ലഭ്യമാണ്. ഈ സര്‍വീസാണ് ഇപ്പോള്‍ വിപുലീകരിച്ചത്. ആക്‌സിസ് ബാങ്കിന്റെ പേഴ്‌സണല്‍ ലോണുകളും ഗൂഗിള്‍ പേ വഴി ലഭ്യമാവും.
ഇതുപോലെ വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകളെയും, ധനകാര്യ സ്ഥാപനങ്ങളെയും ഈ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനാണ് ഗൂഗിള്‍ പേ ശ്രമിക്കുക. ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ മെര്‍ച്ചന്റ് സെന്റര്‍ നെക്സ്റ്റ് സംവിധാനം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ സ്വയമേ പ്രചരിപ്പിക്കും.
മൂലധന ആവശ്യകതകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഇ-പേ ലെറ്ററിന്റെ പങ്കാളിത്തതോടെ വ്യാപാരികള്‍ക്കായി ഗൂഗിള്‍ പേ വായ്പാ പദ്ദതിയും സജ്ജമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ പേയിലെ ഇന്‍ഡിഫൈയിലൂടെ തന്നെ വായ്പകള്‍ ലഭിക്കും. ഗൂഗിള്‍ പേയുടെ പേമെന്റ് രസീത് ഡാറ്റ വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
Our experience with merchants has taught us that they often need smaller loans and simpler repayment options.
— Google India (@GoogleIndia) October 19, 2023
To meet this need, sachet loans on Google Pay with @DMIFinance will provide flexibility and convenience to SMBs, with loans starting at just 15,000 rupees and can be… pic.twitter.com/SehpcQomCA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.