കോഴിക്കോട്: ലോകസമാധാനമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന സമൂഹത്തിന്റെ നിര്‍മ്മാണമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സര് സംഘചാലക് ഡോ.മോഹന്‍ ഭാഗവത്.

ശാസ്ത്രത്തിന്റെ പൂര്‍ണതയ്ക്ക് കലയും വേണം. എല്ലാ കലയയ്ക്കും ശാസ്ത്രം വേണം. അവ എല്ലാവര്ക്കും നേട്ടമുണ്ടാക്കണം, അപ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്. പ്രസംഗിക്കുന്നത് പ്രവര്‍ത്തിച്ച് ഉദാഹരണമായി മാറി, മറ്റുള്ളവരെ സ്വാധീനിക്കുകയല്ലാതെ നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. അതിന് വ്യക്തി നിര്‍മ്മാണമാണ് വേണ്ടത്. ആര്‍എസ്എസ് ചെയ്യുന്നത് അതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്ക് ധര്‍മ്മ,അര്‍ത്ഥ,കാമ,മോക്ഷങ്ങള്‍ തമ്മില്‍ ബന്ധിതമാണെന്ന ധാരണപോലുമില്ല. എന്നാല്‍ 4000 വര്‍ഷത്തിലേറെ മുമ്പുള്ള ഡിഎന്‍എയില്‍ ഭാരത സംസ്കൃതിക്ക് അതുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകത്തിന് വേണ്ടത്. വൈവിദ്ധ്യങ്ങള്‍ക്കെല്ലാം ഉപരിയായി നമ്മള്‍ക്ക് അനാദിയായ ആ സംസ്കൃതിയുണ്ട്. അതാണ് ഇന്നത്തെ കാലത്ത് ഹിന്ദുത്വം എന്ന് പറയുന്നത്. ആര്‍എസ്എസ് ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കാന്‍ കാരണം ഭാരതത്തിലുള്ളവരെല്ലാം ആ തരത്തില്‍ ഹിന്ദുക്കളായതിനാലാണ്. ജി 20 യില്‍ 'വസുധൈവ കുടുംബകം' എന്ന് കേട്ടപ്പോള്‍ ആഗോള മാര്‍ക്കറ്റ് എന്നല്ലാതെ ആഗോള കുടുംബം എന്ന് കേട്ടിട്ടില്ലാത്ത വിദേശ രാജ്യങ്ങള്‍ ആവേശത്തോടെയാണ് ഉള്‍ക്കൊണ്ടത്. അത് ലോകത്തിന് നല്കാന് നാം നിലനില്‍ക്കണം. അതാണ് ഹിന്ദുത്വത്തിന്റെ ദൗത്യം. ഇതിന് വ്യക്തിനിര്‍മ്മാണമല്ലാതെ മറ്റുമാര്‍ഗ്ഗമില്ല- അദ്ദേഹം പറഞ്ഞു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.