"യഹൂദ വിരുദ്ധ പ്രകടനങ്ങള്‍" യുകെയിൽ രണ്ട് ജൂത സ്കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്കി. മദ്ധ്യപൂര്‍വ്വ ദേശത്തെ സംഘര്‍ഷം ബ്രിട്ടനില്‍ നിരവധി യഹൂദ വിരുദ്ധ പ്രകടനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്കൂളും കോളിന്‍ഡെയ്ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടനിലെ യഹൂദ സമൂഹത്തെ സംരക്ഷിക്കും എന്ന് സുനക് പ്രഖ്യാപിച്ചു. വിവിധ പോലീസ് സേനകളുടെ തലവന്മാര്, കമ്മ്യുണിറ്റി സെക്യുരിറ്റി ട്രസ്റ്റ് പ്രതിനിധികള്‍ എന്നിവരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.
ഹോം സെക്രട്ടറി സ്യുവെല്ല ബ്രേവര്‍മാനുമായും മറ്റ് മുതിര്‍ന്ന മന്ത്രി സഭാംഗങ്ങളുമായും പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസില്‍ വട്ടമേശ സമ്മേളനം നടത്തിയതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. യഹൂദ സമൂഹത്തിന്റെ സ്കൂളുകള്‍, സിനഗോഗുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണാര്‍ത്ഥം മൂന്നു മില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ 139 യഹൂദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ബ്രിട്ടനില്‍ കമ്മ്യുണിറ്റ് സെക്യുരിറ്റി ട്രസ്റ്റ് രേഖപ്പെടുത്തിയത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.