ഇത് യുദ്ധം തന്നെ, വിജയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഗാസ ലക്ഷ്യമാക്കി ഇസ്രയേലിന്റെ പ്രത്യാക്രമണം ആരംഭിച്ചു. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ വ്യാപകമായ ആക്രമണത്തിന് ശേഷം ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ പ്രദേശത്ത് കുറഞ്ഞത് 198 പേർ കൊല്ലപ്പെടുകയും 1,610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ഇസ്രായേൽ ഗാസയിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയും തീരപ്രദേശത്തിന് ചുറ്റുമുള്ള അതിർത്തി വേലിയിൽ തോക്കുധാരികളുമായി ഏറ്റുമുട്ടുകയും ചെയ്തു. 

ഇസ്രയേലില്‍ ഹമാസിന്റെ മിന്നലാക്രണത്തില്‍ 40 ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍നിന്ന് കരയിലൂടെയും കടലിലൂടെയും ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് വിഭാഗം നുഴഞ്ഞുകയറുകയായിരുന്നു. അതോടൊപ്പം റോക്കറ്റുകളും വര്‍ഷിച്ചു. ഇസ്രയേലിലേക്ക് 5,000 റോക്കറ്റുകള്‍ വര്‍ഷിച്ചെന്ന് ഹമാസ് അവകാശപ്പെട്ടു. കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.

2021ലെ 10 ദിവസത്തെ യുദ്ധത്തിനുശേഷം ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണ്. ഇത് യുദ്ധമാണെന്നും അതില്‍ വിജയിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു. ഭീകരാക്രമണമാണുണ്ടായതെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ പറഞ്ഞു. രണ്ടായിരത്തിലേറെ റോക്കറ്റുകളാണ് ഇസ്രായേലിലെ ജനവാസ മേഖലകളിലേക്ക് തൊടുത്തത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അംബാസഡര്‍ നോര്‍ ഗിലോണ്‍ പറഞ്ഞു.

അതേസമയം ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിയുന്നത്ര വീടുകള്‍ക്കുള്ളില്‍ തുടരണമെന്നും വിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !