വീണ്ടും അട്ടിമറി, ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റൺസിന് നെതർലൻഡ്സ് അട്ടിമറിച്ചു. ഇന്നത്തെ മത്സരം കഴിഞ്ഞതോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.
മഴ മൂലം 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത നെതർലൻഡ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടി. അനായാസം ജയിക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ തകർത്ത് നെതർലൻഡ്സ് തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ജയം സ്വന്തമാക്കിയ നെതർലൻഡ്സ് ഒമ്പതാമതാണ്. ഒക്ടോബർ 21ന് ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ഇതേദിവസം നെതർലൻഡ്സ് ശ്രീലങ്കയെ നേരിടും.
LVB takes wicket number 1️⃣0️⃣ and brings in the historic win🎊🎉
— Cricket🏏Netherlands (@KNCBcricket) October 17, 2023
Kudos to the fight and resistance showed by the last wicket partnership of the opposition. 👏
Everyone giving their all is what makes this #CWC23 special.#SAvNED pic.twitter.com/gTih5VUMdN
മുൻ ദക്ഷിണാഫ്രിക്കൻ താരമായ വാൻ ഡെർ മെർവെ രണ്ടു വിക്കറ്റ് നേടി ദക്ഷിണാഫ്രികയുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചു. മെർവെയെ കൂടാതെ വാൻ ബീക്, മീകെരെൻ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ 43 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്കോറർ. ക്ലാസൻ 28 റൺസും കോട്സീ 22 റൺസും നേടി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ക്വിന്‍റൻ ഡി കോക്കിന് 20 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സ് ഗംഭീര ബാറ്റിങ്ങാണ് പുറത്തെടുത്തത്. 69 പന്തിൽ 78 റൺസെടുത്ത നായകൻ സ്കോട്ട് എഡ്വേർഡ്സാണ് ഡച്ച് പടയുടെ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. വാൻഡെർ മെർവ് 29 റൺസും ആര്യൻ ദത്ത് പുറത്താകാതെ 23 റൺസും നേടി. ഡച്ച് നിരയിൽ വിക്രം ജിത്ത്(2), ബാസ് ഡി ലീഡെ(2) എന്നിവരൊഴികെ മറ്റെല്ലാ ബാറ്റർമാരും ഭേദപ്പട്ട സംഭാവനകൾ നൽകിയതോടെയാണ് അവർക്ക് വെല്ലുവിളിക്കാവുന്ന സ്കോറിൽ എത്താനായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുങ്കി എൻഗിഡി, മാർകോ ജാൻസൻ, കാഗിസോ റബാഡ, എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.