ഊട്ടി: കാട്ടാനകളെ തുരത്താനെത്തിയ കുങ്കിയാന ശ്രീനിവാസൻ കൊമ്പന്മാർക്കൊപ്പം കാട് കയറി. പന്തല്ലൂരിൽ നിന്നു തന്നെ മുമ്പ് പിടിച്ച കൊമ്പനാണ് ശ്രീനിവാസൻ. പഴയ കൂട്ടുകാരാണ് ശ്രീനിവാസനെ തിരിച്ചറിഞ്ഞ് കാട്ടിലേക്ക് കയറ്റിയത്. കട്ടകൊമ്പൻ, ബുള്ളറ്റ് എന്നിങ്ങനെയാണ് ശ്രീനിവാസനെ കൊണ്ടുപോയ കാട്ടാനകളുടെ പേര്.
കാടിറങ്ങി വന്ന് നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയ കാട്ടാനകളെ തുരത്താൻ മൂന്ന് കുങ്കിയാനകളേയാണ് തെപ്പക്കാട് ആനത്താവളത്തില്‍ നിന്നും എത്തിച്ചത്. കുങ്കിയാനകളുടെ കൂട്ടത്തിലുണ്ടായിരുന്ന ശ്രീനിവാസൻ എന്ന കൊമ്പനാണ് കാട്ടാനകൾക്കൊപ്പം പോയത്. 2016 ൽ ചേരമ്പാടിയില്‍ കട്ടകൊമ്പനും ബുള്ളറ്റിനുമൊപ്പം വൻ നാശനഷ്‌ടമുണ്ടാക്കിയിരുന്ന കാട്ടാനയായിരുന്നു ശ്രീനിവാസൻ. പിന്നീട് ശ്രീനിവാസനെ വനംവകുപ്പ് പിടികൂടി കുങ്കിയാനയാക്കി. വർഷങ്ങൾക്കു ശേഷം കൂട്ടുകാരെ കണ്ടപ്പോൾ പഴയ കാലം ഓർത്ത് ശ്രീനിവാസൻ കാട് കയറുകയായിരുന്നു.
മൂടൽ മഞ്ഞുള്ള സമയത്ത് കാട്ടിൽ നിന്നും ഇറങ്ങി വന്ന് കട്ടകൊമ്പനും ബുള്ളറ്റിനുമൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ശ്രീനിവാസൻ കടന്നു കളഞ്ഞു. ശ്രീനിവാസനെ തളച്ചിരുന്ന വേലിക്കല്ല് തകര്‍ത്താണ് കട്ടകൊമ്പനും ബുള്ളറ്റും എത്തിയത്.
ശ്രീനിവാസൻ കടന്നു കളഞ്ഞത് അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായ തിരച്ചിൽ നടത്തി. ഒടുവിൽ 24 മണിക്കൂറിനുള്ളിൽ ആനയെ കണ്ടെത്തി തിരിച്ചെത്തിച്ചു. കൂട്ടുകാരെ കണ്ട് ദൗത്യം മറന്ന ശ്രീനിവാസനെ കാട്ടാനയെ തുരത്താനുള്ള ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയും ചെയ്തു. കാട്ടുകൊമ്പന്മാരെ തുരത്താനെത്തിയ കുങ്കിയാന കൊമ്പന്മാർക്കൊപ്പം കാട് കയറിയത് കണ്ട അമ്പരപ്പിലാണ് ഊട്ടിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ. തമിഴ്‌നാട്ടിലെ നീലഗിരിക്കടുത്ത് പന്തല്ലൂരിലാണ് സംഭവം.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.