ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്.
വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ കട്ടായി. പിന്നീട് ഷീജയെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് പരിക്കേറ്റത്. ഇസ്രായേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്.
അതേസമം, ഇസ്രയേലിൽ 18,000 ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട്. യുദ്ധം നടക്കുന്ന പ്രധാന നഗരങ്ങളിലും ഹൈവേകളിലുമായാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഐടി ജീവനക്കാർ, പ്രായമായവരെ പരിചരിക്കുന്നവർ, വിദ്യാർത്ഥികൾ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇസ്രയേലിലെ വിവിധ ഏജൻസികൾ ഒട്ടേറെ ഇന്ത്യക്കാരെ ഹോം നഴ്സിംഗ് അടക്കമുള്ള ജോലിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇവരാണ് കുടുങ്ങിക്കിടക്കുന്നവരിൽ കൂടുതൽ പേരും.
ഇന്ത്യക്കാരുടെ കുടിയേറ്റം 1950കളുടെ തുടക്കത്തിൽ ആരംഭിച്ചതാണ്. മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കുടുതലും ഇസ്രയേലിലേക്ക് ചേക്കേറിയത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ജറുസലേമിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ യുദ്ധത്തിൽ നേപ്പാൾ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം 11ഓളം പേരെ കാണാനില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.ൽ കൂടുതൽ പേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.