സ്കോര്‍: ഇന്ത്യ 229/9; ഇംഗ്ലണ്ട് 129/10.
ടൂര്‍ണമെന്റില്‍ ആദ്യമായി ഒന്നാമത് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ തുടക്കത്തിലേ ഞെട്ടി. നാലാം ഓവറില്‍ ഗില്‍ പുറത്ത്. 9 പന്തുകള്‍ നേരിട്ട് കോലി പൂജ്യത്തിന് പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് മാത്രം. ലോകകപ്പ് മല്‍സരങ്ങളില്‍ ഇതാദ്യമായാണ് കോലി പൂജ്യത്തിന് പുറത്താകുന്നത്. പ്രതീക്ഷയുടെ അമിത ഭാരവുമായി ക്രീസില്‍ നിന്ന അയ്യരെ വീണ്ടും ഷോര്‍ട്ട് ബോള്‍ പ്രലോഭിപ്പിച്ചു. രോഹിതും ലോക്കല്‍ ബോയി കെ.എല്‍.രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഒരു വിധം കാര്യങ്ങള്‍ കര കയറ്റി. എന്നാൽ അനാവശ്യഷോട്ടിന് ശ്രമിച്ച് രാഹുല്‍ പുറത്തായി അപ്പോൾ സ്കോര്‍ 131 മാത്രം.
രോഹിത് സെഞ്ചുറി നഷ്ടമാക്കി എങ്കിലും സൂര്യകുമാര്‍ ഇന്ത്യയെ 200 കടത്തി. അര്‍ധസെഞ്ചുറി നഷ്ടമായെങ്കിലും സൂര്യ തന്റെ റോള്‍ ഭംഗിയാക്കി. വാലറ്റത്ത് 16 റണ്‍സെടുത്ത് ബുംറ ബാറ്റിങ്ങില്‍ തിളങ്ങി.
അര്‍ധസെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സിക്സറുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സില്‍ ആകെ ആശ്വാസം. ഈ വര്‍ഷം ഏകദിനത്തില്‍ ആയിരം റണ്‍സ് പിന്നിട്ട രോഹിത് കരിയറിലാകെ 18,000 റണ്‍സെന്ന നാഴികകല്ലും പിന്നിട്ടു.
ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാമതായി. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ദൗര്‍ബല്യം കൃത്യമായി കാട്ടിത്തന്ന മല്‍സരമായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ളത്. മോശം ഷോട്ടുകള്‍ കളിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയപ്പോള്‍ കൃത്യതയോടെ കളിച്ച ഇംഗ്ലീഷ് ബോളര്‍മാര്‍ തിളങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.