ചെക്യാട്: പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. ഇന്നലെ രാത്രിയിലാണ് കണ്ടിവാതുക്കൽ മലയോരത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.
കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്. മിന്നലിന്റെ ആഘാതത്തിൽ മേരിയും, മകൻ പ്രിൻസും ഷോക്കേറ്റ് തെറിച്ച് വീണു.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അയൽ വീടുകളിലെ താമസക്കാർക്കും മിന്നലേറ്റു. ജോസ് കൂവത്തോട്, ആലിസ് പുറപ്പുഴയിൽ, ഗീത മാക്കൂൽ ചിറ്റേരി എന്നിവർക്കും മിന്നലേറ്റു.
ടി.വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. വയറിംഗുകൾ കത്തി നശിച്ചു. വീടിന്റെ മൺ കട്ടകൾ പൊട്ടിച്ചിതറി. വീടിന് ടാർപോളിൻ ഷീറ്റ് മൂടിയ മേൽക്കൂരയിൽ രണ്ട് ഭാഗങ്ങളിൽ തീ പടർന്നു.
ഇവരുടെ വീടിനോട് ചേർന്ന പറമ്പിലെ തെങ്ങുകളും, വൃക്ഷങ്ങളും കത്തിനശിച്ചിട്ടുണ്ട്. ശക്തമായ മഴയായതിനാലാണ് വീട് കത്തി നശിക്കാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കണ്ടി വാതുക്കൽ ട്രാൻസ് ഫോർമറിനും തകരാർ സംഭവിച്ചു.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ: പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.