കോഴിക്കോട്: ഇടിമിന്നലിൽ വീടിന് തീപിടിച്ചു; ടി.വി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു

ചെക്യാട്: പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. ഇന്നലെ രാത്രിയിലാണ് കണ്ടിവാതുക്കൽ മലയോരത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. 

കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്. മിന്നലിന്റെ ആഘാതത്തിൽ മേരിയും, മകൻ പ്രിൻസും ഷോക്കേറ്റ് തെറിച്ച് വീണു.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അയൽ വീടുകളിലെ താമസക്കാർക്കും മിന്നലേറ്റു. ജോസ് കൂവത്തോട്, ആലിസ് പുറപ്പുഴയിൽ, ഗീത മാക്കൂൽ ചിറ്റേരി എന്നിവർക്കും മിന്നലേറ്റു. 

ടി.വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. വയറിംഗുകൾ കത്തി നശിച്ചു. വീടിന്റെ മൺ കട്ടകൾ പൊട്ടിച്ചിതറി. വീടിന് ടാർപോളിൻ ഷീറ്റ് മൂടിയ മേൽക്കൂരയിൽ രണ്ട് ഭാഗങ്ങളിൽ തീ പടർന്നു. 

ഇവരുടെ വീടിനോട് ചേർന്ന പറമ്പിലെ തെങ്ങുകളും, വൃക്ഷങ്ങളും കത്തിനശിച്ചിട്ടുണ്ട്. ശക്തമായ മഴയായതിനാലാണ് വീട് കത്തി നശിക്കാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കണ്ടി വാതുക്കൽ ട്രാൻസ് ഫോർമറിനും തകരാർ സംഭവിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ: പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !