ഗൂഗിള്‍ മാപ്പ് ചതിച്ചു; റോഡ് തീർന്നതറിയാതെ മുന്നോട്ടെടുത്തു, കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു

പറവൂര്‍: പിറന്നാളാഘോഷിക്കാൻ കൊച്ചിയിലെത്തിയ ഡോക്ടർമാർ ഉൾപ്പെട്ട യാത്രക്കാർ വെള്ളത്തിൽ വീണു.​ 5 പേരുടെ സംഘമായിരുന്നു,  രാത്രി 12.30 യോടെ അപകടത്തിൽ പെട്ടത്. മൂന്നു പേരെ രക്ഷപെടുത്തി.  

നാടിനെ നടുക്കി എറണാകുളത്തെ കാർ അപകടത്തിൽ കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ മറ്റൊരാളും ഒരു മെഡിക്കൽ വിദ്യാർഥിനിയും മെയിൽ നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇപ്പോൾ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഗൂ​ഗിൾ മാപ്പ് കാണിച്ച റോഡ് തീർന്നതറിയാതെ മുന്നോട്ടെടുത്തു, ഗൂ​ഗിൾ മാപ്പ് ചതിച്ചപ്പോൾ ജീവൻ നഷ്ടമായത് രണ്ട് ഡോക്ടർമാർക്ക് ആണ്. ശക്തമായ നിരൊഴുക്കായിരുന്ന പുഴയിൽ നിമിഷങ്ങൾക്കൊടുവിൽ  കാ‍ർ മുങ്ങിത്താഴുകയായിരുന്നു. ഗൂഗിൾ മാപ്പ് ഇട്ട് യാത്ര ചെയ്ത സംഘം റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. 



കാര്‍ ഓടിച്ച അദ്വൈദിന്റെ പിറന്നാൾ ആഘോഷിക്കാനാണ് അദ്ദേഹത്തിന്റെ കാറിൽ യാത്ര തിരിച്ചത്. മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത 2 രണ്ട് ഡോക്ടര്‍മാര്‍ക്കാണ് ജീവഹാനി ഉണ്ടായത്. 

പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാന്‍ എളുപ്പമാർഗ്ഗമാണ് ഗോതുരുത്ത് കടവാതുരുത്ത് വഴി. ഗോതുരുത്തില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടിയിരുന്ന ഇവർ ഗൂഗിൾ മാപ്പ് കാണിച്ച പ്രകാരം ‍ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ കാർ നേരെ പുഴയിയിലേക്ക് മറിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !