പത്തനംതിട്ട ; യുഡിഎഫ് നേതൃത്വത്തിലുള്ള പത്തനംതിട്ട പ്രാഥമിക കാർഷിക ഗ്രാമവികസന സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമം.
ഒരേ അംഗത്തിന് തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡ് വിവിധ അംഗത്വ നമ്പറുകളിൽ വിതരണം ചെയ്യാൻ ശ്രമം. ബുധനാഴ്ച രാവിലെ ഇത്തരത്തിൽ വിതരണം ചെയ്യാനുള്ള ശ്രമം സഹകാരികൾ പിടിച്ചു. സഹകരണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.
ക്രമവിരുദ്ധമായി നാമനിര്‍ദേശ പത്രികയടക്കം നൽകി സംഘം പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമം. സഹകരണ ചട്ടം ലംഘിച്ച് യുഡിഎഫ് നല്‍കിയ പത്രികകളില്‍ രണ്ടെണ്ണം തെരഞ്ഞെടുപ്പ് വരാണാധികാരി നേരത്തെ തള്ളിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലികമായി മത്സരിക്കാൻ മാത്രമാണ് ഇവര്‍ക്ക് അനുമതി.
ക്രമരഹിതമായി നൽകിയ നാമനിര്‍ദേശ പത്രിക സംബന്ധിച്ച് വിശദ വാദം കോടതി പിന്നീട് കേൾക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന്റെ മറവിൽ 14ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് ഏതുവിധത്തിലും അട്ടിമറിക്കാനും ഭരണം പിടിച്ചെടുക്കാനുമാണ് കോൺഗ്രസിന്റെ ശ്രമം. രാഷ്ട്രീയമായി യുഡിഎഫായാണ് കോണ്‍ഗ്രസ് മത്സരംരംഗത്തുള്ളതെങ്കിലും ബിജെപിയുമായി രഹസ്യ ധാരണയുമുണ്ട്.
രണ്ടാഴ്ച മുമ്പ് പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ അക്രമം നടത്തിയും കള്ളവോട്ട് ചെയ്തുമാണ് കോൺഗ്രസ് ബാങ്ക് ഭരണസമിതി പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡിസിസി വൈസ് പ്രസിഡന്റ് തന്നെ ഇക്കാര്യം പരസ്യമായി സമ്മതിച്ചു.
യൂത്ത് കോണ്‍ഗ്രസുകാരെ രംഗത്തിറക്കിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. വർഷങ്ങളായി കോൺഗ്രസ് നേതൃത്വത്തിലുള്ള കാര്‍ഷിക സഹകരണ ബാങ്കില്‍ വായ്പാ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ചും ആക്ഷേപം നിലനില്‍ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.