കോട്ടയം: ഷാപ്പിനു മുൻവശം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത് റ്റി.ആർ (28), ഇയാളുടെ സഹോദരനായ രോഹിത് റ്റി.ആർ (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് പൂവൻതുരുത്ത് സ്വദേശിയായ യുവാവിനെ പുളിമൂട് ഷാപ്പിന് സമീപം വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്ത് ഷാപ്പിന് മുൻവശം വച്ച് ഇവരെ കളിയാക്കി എന്ന് ആരോപിച്ച് യുവാവിന്റെ സുഹൃത്തിനെ മർദ്ദിക്കുകയും ഇത് തടസ്സം പിടിക്കാൻ എത്തിയ യുവാവിനെ ഇവർ ഇരുവരും ചേർന്ന് കോൺക്രീറ്റ് കട്ടയും, ടൈൽ കഷണവും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. രഞ്ജിത്ത് റ്റി.ആറിന് ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.
കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജു പി.എസ്സ്, എസ്.ഐ മാരായ വിപിൻ കെ.വി, സജി എം.പി, തോമസ് എബ്രഹാം , എ.എസ്,ഐ തങ്കമണി, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത് എ.വി, അജേഷ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.