കോട്ടയം ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രജ്യവിരുദ്ധശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
നിരോധിത ഭീകര സംഘടനകളുടെ നിരോധനത്തിന് മുൻപും ശേഷവും ഈരാറ്റുപേട്ട ഇടുക്കി ഭാഗങ്ങൾ കേന്ദ്രീകരിച്ചു രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് എന്ന് എൻ ഹരി അമിത് ഷായ്ക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണിയും പ്രതിപക്ഷ പാർട്ടികളും മത മൗലികവാദികൾക്ക് സംരക്ഷണമൊരുക്കുന്ന സമീപനമാണ് കാണാൻ സാധിക്കുന്നതെന്നും അപകടകരമായ സാഹചര്യത്തിലേക്കാണ് കോട്ടയം ഇടുക്കി ജില്ലകൾ നീങ്ങുന്നതെന്നും ഹരി ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു.
കോട്ടയം ഇടുക്കി ജില്ലകളിൽ തീവ്രവാദ സേനയുടെ നിരീക്ഷണവും ഓഫീസും തുറക്കണമെന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും തീവ്രവാദ കേസിൽ പെട്ടവർക്ക് ഇരുപതിലേറെ സ്ഥലങ്ങളിൽ സ്വീകരണം നൽകിയ രാജ്യത്തെ ഏക സ്ഥലം ഈരാറ്റുപേട്ടയാണെന്നും എൻ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.