തൃശൂർ: സംസ്ഥാന സ്കൂള്‍ മീറ്റിലെ അതിവേഗ താരങ്ങളായി പാലക്കാടിന്റെ അഭിറാമും താരയും. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.അഭിറാം സ്വര്‍ണം നേടിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.താര ഒന്നാമതെത്തി. ഇരുവരും പാലക്കാടിന്റെ താരങ്ങളാണ്.
മീറ്റിലെ രണ്ടാം സ്വര്‍ണമാണ് അഭിറാം സ്വന്തമാക്കിയത്. നേരത്തേ സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ വിഭാഗത്തില്‍ അഭിറാം മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.
താര 12.35 സെക്കന്‍ഡിലാണ് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെള്ളി നേടി. 12.74 സെക്കന്‍ഡാണ് താരത്തിന്റെ സമയം.
100 മീറ്റര്‍ സബ്ജൂനിയര് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരിന്റെ ടി.വി.ശ്രീദേവിയ്ക്ക് സ്വര്‍ണം തിരുവനന്തപുരം ജില്‍ഷ വെള്ളി 100 മീറ്റര്‍ സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ മണിപ്പുര്‍ സ്വദേശിയായ ജാഹിര്‍ സ്വര്‍ണം നേടി. . പാലക്കാടുനിന്നുതന്നെയുള്ള അബിനാണ് വെള്ളി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ അല്‍ഫോണ്‍സ ട്രീസയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്‍സ്വാഫ് കെ അഷറും സ്വര്‍ണം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.