വാടക വീട്ടിൽ അഴുകിയ നിലയിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ ' ദർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശ വാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

കൊല്ലം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയങ്കാവിലെ വാടക വീട്ടിലാണ് ഭാര്യയേയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മുളയങ്കാവ് താഴത്തെപുരക്കൽ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.

ഞായറാഴ്ച വൈകിട്ട് നാലോടെ ദുർഗന്ധം ശ്രദ്ധയിൽപെട്ട പരിസരവാസികളാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് കൊപ്പം പൊലീസ് എത്തി പരിശോധന നടത്തി. ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. നാലു വർഷമായി ഇരുവരും വാടക വീട്ടിലാണ് താമസം.

സുചിത്രയുടെ മൃതദേഹം അഴുകിയ നിലയിലാണ്. ഭർത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. പുറത്തേക്ക് ദുർഗന്ധം വന്നപ്പോഴാണ് പ്രദേശവാസികൾ വീട് പരിശോധിച്ചത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി.

ഇരുവർക്കും പത്ത് വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊപ്പം പൊലീസ് സ്ഥലത്ത് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ് മോർട്ടം നടപടികള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !