എറണാകുളം: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിർദ്ദേശവുമായി ഹൈക്കോടതി. അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.
മുൻ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.കെഎസ്ആർടിസി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കാതെ അലങ്കരിച്ചുവരുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്ന് മാറ്റാനുള്ള ശുപാർശയിൽ തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകി. ഒരു ഓഫ് റോഡ് ആംബുലൻസ് ഉൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്ത് ഏർപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.