ഉളിക്കല്‍ ടൗണിന് സമീപം ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി, ജനങ്ങൾ പരിഭ്രാന്തിയിൽ ' മേഖലയിൽ വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂര്‍; കണ്ണൂരിലെ  ഉളിക്കല്‍ ടൗണിന് സമീപം ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. വള്ളിത്തോട് റോഡില്‍ ഉളിക്കല്‍ കൃഷി ഓഫീസിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കി.

വിദ്യാര്‍ത്ഥികളും യാത്രക്കാരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്ന് രാവിലെ 7 മണിയോടെയാണ് കാട്ടാനയെ ടൗണിലെ പള്ളിക്ക് സമീപം കണ്ടത്, ആന ഇറങ്ങിയതറിഞ്ഞ് ഉളിക്കൽ ടൗണില്‍ വന്‍ ജനക്കൂട്ടമെത്തി. ജനക്കൂട്ടത്തെ കണ്ട് പരിഭ്രാന്തനായ ആന ജനക്കൂട്ടത്തിലേക്ക് ഓടിയടുക്കുകയും നിരവധി ആളുകള്‍ക്ക് ഓടുന്നതിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തു ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാന ഇപ്പോഴും ടൗണിന് പരിസരത്ത് നില ഉറപ്പിച്ചിരിക്കുകയാണ്.പതിനൊന്നു മുതൽ ഇരുപതു വരെയുള്ള എല്ലാ തൊഴിലുറപ്പ് ജോലികളും നിർത്തി വയ്ക്കുന്നതിനും ടൗൺ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതിനും അധികൃതർ നിർദശം നൽകിയിട്ടുണ്ട്.സ്ഥലത്ത് കൂട്ടുപുഴ ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരും പോലീസും നിലയുറപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !