പാലാ കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം' പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് പോലീസ്

പാലാ;കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം ഇടതുപക്ഷം ഭരിക്കുന്ന കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി സിപിഐഎമ്മിന്റെ നേതൃത്ത്വത്തിൽ നടക്കുന്ന കൊള്ളയിൽ പ്രതിഷേധിച്ചും നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സാഹചര്യത്തിലുമാണ് നൂറുകണക്കിന് സഹകാരികൾ ബാങ്ക് ഉപരോധിച്ചത്.

നിലവിൽ പണം പിൻവലിക്കാനായി ചെല്ലുമ്പോൾ മൂന്നും നാലും ഗഡുക്കളായി മാത്രം നിക്ഷേപം തിരികെ കിട്ടുന്ന സ്ഥിതിയാണ് ബാങ്കിൽ ഉള്ളത്.കർഷകരും സാധാരണക്കാരുമായ നിരവധി ആളുകൾ വിവാഹത്തിനും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നിക്ഷേപിച്ച പണമാണ് ഇപ്പോൾ തിരിച്ചു കിട്ടാത്ത സഹാഹര്യത്തിൽ ഉള്ളത്.

സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കടനാട് ബാങ്കിൽ നടന്നിരുന്നത് അഴിമതിമാത്രമല്ല പഞ്ചായത്തിലെ സിപിഎം നേതാക്കളുടെ കുടുംബങ്ങൾക്കും അനധികൃത നിയമനം നടത്തിയിരുന്നു എന്ന് ജനങ്ങൾ ആരോപിക്കുന്നു.

സിപിഎം നേതാക്കൾ നിയമനങ്ങൾക്കും മറ്റും വൻ തോതിലുള്ള പണം കൈപ്പറ്റിയിരുന്നതായും നേതാക്കൾക്കും ബോർഡ് അംഗങ്ങളുടെ ഇഷ്ടക്കാർക്കും അനധികൃതമായി കോടിക്കണക്കിനു രൂപ അനധികൃതമായി ലോൺ അനുവദിച്ചിരുന്നതായും സഹകരണ സംഘം രജിസ്ട്രാർ ജനറൽ കണ്ടെത്തിയിരുന്നു. 

നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ കൂട്ടമായി ഇന്ന് ബാങ്കിൽ എത്തുകയായിരുന്നു തുടർന്ന് പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !