പാലാ;കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം ഇടതുപക്ഷം ഭരിക്കുന്ന കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി സിപിഐഎമ്മിന്റെ നേതൃത്ത്വത്തിൽ നടക്കുന്ന കൊള്ളയിൽ പ്രതിഷേധിച്ചും നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സാഹചര്യത്തിലുമാണ് നൂറുകണക്കിന് സഹകാരികൾ ബാങ്ക് ഉപരോധിച്ചത്.
നിലവിൽ പണം പിൻവലിക്കാനായി ചെല്ലുമ്പോൾ മൂന്നും നാലും ഗഡുക്കളായി മാത്രം നിക്ഷേപം തിരികെ കിട്ടുന്ന സ്ഥിതിയാണ് ബാങ്കിൽ ഉള്ളത്.കർഷകരും സാധാരണക്കാരുമായ നിരവധി ആളുകൾ വിവാഹത്തിനും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നിക്ഷേപിച്ച പണമാണ് ഇപ്പോൾ തിരിച്ചു കിട്ടാത്ത സഹാഹര്യത്തിൽ ഉള്ളത്.സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കടനാട് ബാങ്കിൽ നടന്നിരുന്നത് അഴിമതിമാത്രമല്ല പഞ്ചായത്തിലെ സിപിഎം നേതാക്കളുടെ കുടുംബങ്ങൾക്കും അനധികൃത നിയമനം നടത്തിയിരുന്നു എന്ന് ജനങ്ങൾ ആരോപിക്കുന്നു.
സിപിഎം നേതാക്കൾ നിയമനങ്ങൾക്കും മറ്റും വൻ തോതിലുള്ള പണം കൈപ്പറ്റിയിരുന്നതായും നേതാക്കൾക്കും ബോർഡ് അംഗങ്ങളുടെ ഇഷ്ടക്കാർക്കും അനധികൃതമായി കോടിക്കണക്കിനു രൂപ അനധികൃതമായി ലോൺ അനുവദിച്ചിരുന്നതായും സഹകരണ സംഘം രജിസ്ട്രാർ ജനറൽ കണ്ടെത്തിയിരുന്നു.നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ കൂട്ടമായി ഇന്ന് ബാങ്കിൽ എത്തുകയായിരുന്നു തുടർന്ന് പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.