വാസ്തുശാസ്ത്ര പ്രകാരമാണ് വീട് നിർമിച്ചത്, എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല എന്ന് പലരും പറയാറുണ്ട്. എന്തെങ്കിലും തെറ്റു പറ്റിയോ? ഇനി എന്തു ചെയ്താൽ ശരിയാക്കാം? എന്നെല്ലാം വിഷമിക്കേണ്ട കാര്യമില്ല.
വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദോഷങ്ങൾ ഒരുപരിധിവരെ കുറയ്ക്കാം. വീടിന്റെ പ്രധാന വാതിലിന് നേരെ വൃക്ഷങ്ങൾ പാടില്ല . അവ മുറിച്ചു നീക്കിയശഷം പകരം പറമ്പിന്റെ മറ്റ് ഭാഗങ്ങളിലായി രണ്ടു മരമെങ്കിലും നടുക.കിണറോ വാട്ടർടാങ്കോ വടക്ക് കിഴക്കായിരിക്കണം.
നായയെയും മറ്റും പ്രധാന വാതിലിനരികിലായി കെട്ടിയിടരുത്. പ്രധാന വാതിലിന് നേരെ കണ്ണാടി വരാൻ പാടില്ല. വെള്ളം കോരുമ്പോൾ കപ്പിയിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം, കതക് തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം എന്നിവയെല്ലാം അല്പം ഗ്രീസോ ,എണ്ണയോ പുരട്ടി ശരിയാക്കുക.
കതകിന്റെയോ അലമാരയുടെയോ കുറ്റിയും കൊളുത്തുമെല്ലാം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാം. പഴയ കണ്ണട, വാച്ച് എന്നിങ്ങനെ ഉപയോഗമില്ലാത്ത വസ്തുക്കൾ ഉപേക്ഷിക്കുക.പൊട്ടിയ കണ്ണാടി, വിഗ്രഹങ്ങൾ, പാത്രങ്ങൾ മറ്റും ഒരിക്കലും വച്ചുകൊണ്ടിരിക്കരുത്. മഷി തീർന്ന ബോൾപേനകളും കളയണം.
സമയകൃത്യതയില്ലാത്ത വാച്ചുകളും നന്നാക്കാൻ പറ്റാത്തവയാണെങ്കിൽ ഉപേക്ഷിക്കണം. കേടായ ഇലക്ട്രിക് ഉപകരണങ്ങളും ഒഴിവാക്കുക. മുഷിഞ്ഞ വസ്ത്രങ്ങൾ , പാത്രങ്ങൾ എന്നിവ കൂട്ടിയിടാതിരിക്കുക.പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴാൻ പാടില്ല. ഇത് ധനനഷ്ടത്തിനു കാരണമാകുമെന്നാണ് വിശ്വാസം. കേടായ ബൾബുകൾ യഥാസമയം നീക്കം ചെയ്യുക.
ഒരു വർഷമോ അതിലധികമോ ആയി ഉപയോഗിക്കാത്ത വസ്തുക്കൾ ഒഴിവാക്കുക .പഴയ പട്ടുസാരികൾ ഇടയ്ക്കു വെയിലത്തിട്ട് മടക്കി വയ്ക്കുക. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്..
ഇക്കാര്യങ്ങളൊക്കെ വളരെ ചെറുതെന്നു തോന്നുമെങ്കിലും ഇതിൽ നിന്നുള്ള നെഗറ്റീവ് ഊർജം ഭവനത്തിലെ ഓരോരുത്തരെയും സാരമായി ബാധിക്കുമെന്നാണ് സത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.