ബാംഗളൂർ;ഹൊസൂർ പ്രവാസിമലയാളി കൂട്ടായ്‌മ കൈരളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം അതി വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷം 2023 നോട് അനുബന്ധിച്ചു നടത്തുന്ന കലാകായിക മത്സരങ്ങൾ 22-ആം തിയതി ഞായറാഴ്ച അദിയമൻ എൻജിനീയറിങ് കോളേജ് മൈതാനത്തു സംഘടിപ്പിക്കുമെന്നും.ഓണാഘോഷം ഒക്ടോബർ 29-ആം തിയതി ഞായറാഴ്ച്ച ചൂഡപ്പ കല്യാണമണ്ഡപം ഓഡിറ്റോറിയതിലും നടത്തുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തുന്ന കലാകായിക മത്സരങ്ങളിൽ മുഖ്യ അതിഥിയായി മുൻ തൊഴിൽ വകുപ്പ് മന്ത്രി ആർ ബാലകൃഷ്ണ റെഡ്ഢിയും, 29 ന് ഓണഘോഷ ദിവസം ഹൊസൂർ എംഎൽഎ വൈ.പ്രകാശ്,ഹൊസൂർ മേയർ എസ്.എ സത്യ എന്നിവരും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരള തനിമ വിളിച്ചോതുന്ന നാടൻ കലാ രൂപങ്ങളും വാദ്യ മേളങ്ങളും,ഘോഷയാത്രയും ഘോഷങ്ങൾക്ക് മിഴിവേകും.അതേ ദിവസം നാടൻ പാട്ടുകളുടെ രാജകുമാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയും ഉണ്ടാകുമെന്നും കൈരളി സമാജം ഭാരവാഹികൾ അറിയിച്ചു.
കൂടാതെ സാംസ്‌കാരിക സമ്മേളവും.കൈരളി രാഗമാലികയുടെ ഗാനമേളയും.കൈരളി ഡാൻസ് ക്ലസിന്റെ ഡാൻസും ഉണ്ടാകുമെന്നും ലോക മലയാളികളെ കൈരളി സമാജത്തിന്റെ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.