ഡബ്ലിൻ;കാലങ്ങളായി അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്ന രണ്ട് ലാത്വിയന്‍ സ്വദേശികളെ ഡോണഗലില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. 28, 35 പ്രായമുള്ള രണ്ട് ലാത്വിയ പൗരന്മാരെ ചൊവ്വാഴ്ച രാവിലെയാണ് യൂറോപോളിന്റെ സഹായത്തോടെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്.
സംഘടിത കുറ്റകൃത്യം നടത്തിയതിനുകൂടിയാണ് അറസ്റ്റ് നിരവധിപേർ കടത്തിന് പിന്നിലുള്ളതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അയര്‍ലണ്ടിലേയ്ക്ക് ലാത്വിയയില്‍ നിന്നും ആളുകളെ അനധികൃതമായി എത്തിച്ച്, ജോലി ചെയ്യിച്ച് ചൂഷണം ചെയ്തുവരികയായിരുന്നു പ്രതികള്‍ മനുഷ്യക്കടത്തിന് ഇരയായ പലരും നിരവധി ചൂഷണങ്ങൾക്കും ഇരയായതായി ഗാർഡ വൃത്തങ്ങൾ അറിയിച്ചു.
ലാത്വിയന്‍ പൊലീസുമായി ചേര്‍ന്നാണ് ഗാര്‍ഡ അന്വേഷണം നടത്തിയത്. യൂറോപോളും അന്വേഷണത്തില്‍ സഹായിച്ചു. ഡോണഗലില്‍ ചൊവ്വാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ യൂറോപോള്‍ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.
രാജ്യത്ത് മനുഷ്യക്കടത്തിനും, ചൂഷണത്തിനും ഇരയാകുന്നവരും, അത്തരത്തിലുള്ളവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരും ഏതെങ്കിലും ഗാര്‍ഡ ഉദ്യോഗസ്ഥരെയോ, ഗാര്‍ഡ സ്റ്റേഷനിലോ, അതുമല്ലെങ്കില്‍ 1800 666 111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ഫോണ്‍ നമ്പറിലോ വിളിച്ച് വിവരം അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.