തമിഴ്നാട്; തിരുവള്ളുരില്‍ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. സതീഷ്, മുത്തു ശരവണ്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചുവെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. പടിയനല്ലൂര്‍ മുന്‍ പഞ്ചായത്ത് കൗണ്‍സില്‍ പ്രസിഡന്റിന്റെ കൊലപാതകം, നെല്ലൂരിലെ മുന്‍ പഞ്ചായത്ത് കൗണ്‍സില്‍ പ്രസിഡന്റിന്റെ കൊലപാതകം എന്നിവയുള്‍പ്പെടെ 7 കൊലപാതക കേസുകളില്‍ മുത്തു ശരവണനെ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവര്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.