കോട്ടയം;യാക്കോബായ സഭ ഭാരവാഹി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. അഞ്ച് വര്‍ഷത്തേക്കുള്ള വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി, സഭ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ്.
വിവിധ ഇടവകകളില്‍നിന്നുള്ള മൂവായിരത്തോളം പ്രതിനിധികളാണ് വോട്ടര്‍മാര്‍. അല്മായ ട്രസ്റ്റി സ്ഥാനത്തേക്കാണ് ഏറ്റവും വാശിയേറിയ മത്സരം. ജേക്കബ് സി മാത്യു സഭ സെക്രട്ടറി സ്ഥാനത്തേക്കും ഫാ ജോണ്‍ ജോസഫ് വൈദിക ട്രസ്റ്റി സ്ഥാനത്തേക്കും തമ്പു ജോര്‍ജിന്റെ പാനലില്‍ മത്സരിക്കുമ്പോൾ
സുരേഷ് ജെയിംസ് വഞ്ചിപ്പാലം സഭ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ അല്മായ ട്രസ്റ്റി സി കെ ഷാജിയുടെ പാനലില്‍ മത്സരിക്കുന്നു. വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ റോയി കട്ടച്ചിറ, ഫാ റോയി എബ്രഹാം എന്നിവരും സഭ സെക്രട്ടറി സ്ഥാനത്തേക്ക് ബിബി എബ്രഹാം, എല്‍ദോസ് പടയാട്ടി എന്നിവരും മത്സരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.