അഴിമതി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ.ഡി 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി.
യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്.
കേസിന്റെ കുറ്റപത്രം ഇ.ഡി ഇക്കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വാദം തുടരുമ്പോഴാണ് പുതിയ നീക്കം. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡിയുടെ കേസ്.
ED has provisionally attached movable / immovable properties worth Rs. 5.38 Crore in the LIFE Mission Scam case of Kerala. The properties attached includes residential property held in the name of Santhosh Eappen and immovable property and bank balances held in the name of Smt.…
— ED (@dir_ed) October 20, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.