വെള്ളിയാഴ്ച (ഇന്ന്) ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം; പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍

തിരുവനന്തപുരം;ദേശീയ ചലച്ചിത്രദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച (ഇന്ന്) പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍. വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് വെറും 99 രൂപാ കൊടുത്ത് സിനിമാ ടിക്കറ്റുകള്‍ സ്വന്തമാക്കാം.


പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് കുറഞ്ഞ നിരക്കില്‍ സിനിമാ ടിക്കറ്റുകളുടെ ഓഫർ ലഭ്യമാകുക. കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ സിനിമാപ്രേമികൾക്ക് അവസരം ഒരുക്കുകയാണ് ഓഫറിന്‍റെ ലക്ഷ്യമെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. 

ഇന്ത്യയിലുടനീളമുള്ള 4,000ലധികം സ്‌ക്രീനുകളില്‍ ഓഫർ ലഭ്യമാണ്. സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപയാണെങ്കിലും അതിന് പുറമേ ടാക്സും നല്‍കേണ്ടിവരും. 

ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ നിരവധി സിനിമകളാണ് അവിശ്വസനീയമായ വിജയം നേടിയത്. ദേശീയ ചലച്ചിത്രദിനത്തോടനുബന്ധിച്ച് എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി ക്ഷണിക്കുന്നുവെന്ന് പ്ലക്‌സ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !