പാലാ ;ജന്മഭൂമി ദിനപത്രത്തിന്റെ പ്രചരണാർത്ഥം വാർഷിക വരിക്കാരെ ചേർക്കുന്നതിന്റെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പാലാ എംഎൽഎ മാണി സി കാപ്പനെ സന്ദർശിച്ചു.
കേരളത്തിൽ ജന്മഭൂമി പത്രത്തിന്റെ സ്വീകാര്യത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് മാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും നേരിട്ട് പത്രത്തിന്റെ പ്രചാരണം ഏറ്റെടുത്തതിന്റെ ഭാഗമായാണ് സന്ദർശനം.മാണി സി കാപ്പൻ MLA യിൽ നിന്നും ഒരു വർഷത്തെ ജന്മഭൂമി വരിസംഖ്യ ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻലാൽ സ്വീകരിച്ചു. പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടചേരി, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജീത് ജി മീനാഭവൻ, ജില്ലാ സെക്രട്ടറി സോബിൻലാൽ, പാലാ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ;ജി അനീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.