എരുമേലി : പ്രളയ ദുരിതത്തിൽ പെട്ടതും, കുടുംബ നാഥൻ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായ എയ്ഞ്ചൽ വാലിയിൽ വനാതിർത്തിയിൽ താമസിച്ചിരുന്ന ഒരു നിർധന കുടുംബത്തിന് കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി,
കെ.എം മാണി സാറിന്റെ ഓർമ്മയ്ക്കായി നടപ്പിലാക്കിവരുന്ന കാരുണ്യ ഭവന നിർമ്മാണ പദ്ധതിയിൽ പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാന കർമ്മം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. കെ. ജെ തോമസ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗo അഡ്വ. സാജൻ കുന്നത്ത്, കേരള കോൺഗ്രസ്(എം ) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു,
കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, എരുമേലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, ബിനോ ജോൺ ചാലക്കുഴി, കെ.കെ ബേബി കണ്ടത്തിൽ,
ലിൻസ് വടക്കേൽ, അഡ്വ. ഓ. വി ജോസഫ്, അഡ്വ.ജോബി നെല്ലോലപൊയ്കയിൽ, എം. വി ഗിരീഷ് കുമാർ, കെ.പി മുരളി, ജോബി ചെമ്പകത്തുങ്കൽ,ആർ. ധർമ്മ കീർത്തി, തോമസ് ജോസഫ് കൊല്ലാറാത്ത്, അനിൽകുമാർ ചെളിക്കുഴിയിൽ, സുശീൽ കുമാർ കെ, സോണി കറ്റോട്ട് എന്നിവർ പ്രസംഗിക്കും.
എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ മുൻപ് മുണ്ടക്കയത്ത് കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ച നൽകിയത് കൂടാതെ കൂട്ടിക്കലിൽ പ്രളയ ദുരിതബാധിതർക്ക് 11 വീടുകളുടെ നിർമ്മാണവും പൂർത്തീകരിച്ചു വരുന്നു എന്നും, കൂട്ടിക്കലിൽ തന്നെ മറ്റ് 5 വീടുകളുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളതായും എംഎൽഎ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.