വിധവയാണവൾ
---------------------------
വിധവയാണവൾ
അഴിയാ വിധിക്കുമേൽ
കാലം തുന്നി ചേർത്ത കറുത്തമേലങ്കി
അവൾക്കു ചുറ്റും
സമൂഹത്തിൽ വാക്കും നോക്കും
തീപ്പന്തം പോലെയെരിച്ചവളെ
പകലും രാത്രിയും ഒരുപോലെ
കുറുകുന്നവൾ
വിധവയായകൊണ്ട് പുഞ്ചിരിക്കാൻതരമില്ല
മുഖത്ത് വൈധവ്യം വിളയണം
ഉള്ളിൽ കരഞ്ഞ് ചിരിക്കണം
വെപ്രാളപെട്ടു കൊണ്ടേയിരിക്കണം
പൂവും പൊട്ടും നിരസിച്ചേയാവണം
വിധവയാണവൾ
നിറംമങ്ങിയ ചേലയണിഞ്ഞ്
സത്കർമ്മങ്ങൾ നടക്കുമ്പോൾ
മുൻപിൽ ചെല്ലാതിരിക്കാൻ
ശ്രെദ്ധിക്കേണ്ടവൾ
ജീവിതം കൊണ്ടു പിന്നിലായവൾ
വിധവയാണവൾ
അപശകുനമെന്നു മറ്റുള്ളവർ ചൊല്ലുമ്പോൾ
നിറകണ്ണുമായ് സ്വയം ഉരുകുന്നവൾ
ശപിക്കുന്നവൾ
അണിഞ്ഞൊരുങ്ങാൻ മോഹമുണ്ടെങ്കിലും
ചുറ്റിലും
അനുവാദമില്ലാത്ത തരംഗങ്ങൾ കൊല്ലുന്നു
വിധവയാണവൾ
പുരുഷന്റെ സാമിപ്യംനിഷിദ്ധമായവൾ
സമൂഹത്തിന്റെ കണ്ണ്
എപ്പോഴും കൂടെ കൂട്ടേണ്ടവൾ
സങ്കടകടലിൽ നീന്തികൈകാലിട്ടടിക്കാൻ
വിധിച്ചവൾ
അവളുടെ മോഹം മാത്രം
ആരുമറിയാതെ പോയവൾ
സന്ധ്യ കോന്നി..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.