ഡൽഹി: നാല്പത്തിയഞ്ച് ദിവസത്തിന് മുകളിലുള്ള എല്ലാ താത്കാലിക നിയമനങ്ങളിലും ദളിത്,പിന്നാക്കക്കാര്‍ക്കുള്ള നിലവിലെ സംവരണ തത്വം പാലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയതോടെ കേരളത്തിലും ഇത് ബാധകമാക്കേണ്ടി വരും.
സംവരണം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ ഒത്താശയോടെ വ്യാപക സംവരണ അട്ടിമറി.
പലപ്പോഴും മൂന്ന് മാസം,ആറ് മാസം, ഒരു വര്‍ഷം എന്ന കണക്കിലാണ് കരാര്‍,ദിവസക്കൂലി നിയമനങ്ങള്‍. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജുകള്‍ മുതല്‍ താഴെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ അറ്റൻഡര്‍,ലാബ് അസിസ്റ്റന്റ്,സ്വീപ്പര്‍ തുടങ്ങിയ കണ്ടിജൻസി തസ്തികകളില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 5000 താത്കാലിക നിയമനങ്ങളാണ് നടക്കുന്നത്.
ആശുപത്രി വികസന സമിതികള്‍ (എച്ച്.ഡി.സി ) വഴി നടത്തുന്ന നിയമനങ്ങളില്‍ സംവരണമില്ല.ഭരണകക്ഷികളുടെ പ്രാദേശിക നേതാക്കള്‍ നിയന്ത്രിക്കുന്ന സമിതികള്‍ നടത്തുന്ന നിയമനങ്ങള്‍ പാര്‍ട്ടി മേല്‍കമ്മിറ്റികള്‍ നല്കുന്ന ലിസ്റ്റുകളുടെയും നേതാക്കളുടെ ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ്.
കുടുംബശ്രീകളില്‍ നിന്ന് വരെ ഇത്തരം നിയമനങ്ങള്‍ നടക്കുന്നു.പലയിടത്തും നിയമനത്തിന് പണപ്പിരിവ് നടക്കുന്നതായും ആക്ഷേപമുണ്ട്. ഭരണം മാറി വന്നാലും, നിയമിക്കപ്പെടുന്നവര്‍ അതേ ലാവണങ്ങളില്‍ തുടരും. കെ.എസ്.ആര്.ടിസിയുടെ പുതിയ കമ്പനിയായ സ്വിഫ്റ്റില്‍ കണ്ടക്ടറും,ഡ്രൈവറും മുതല്‍ മെക്കാനിക്കല്‍ എൻജിനിയര്‍ വരെയുള്ള തസ്തികകളില്‍ അടുത്തിടെ നടന്ന ഇരുന്നൂറിലെറെ താത്കാലിക നിയമനങ്ങള്‍ സംവരണം പാലിക്കാതെയായിരുന്നു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ആയുഷ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ മുതല്‍ താഴോട്ടുള്ള തസ്തികകളിലെ അഞ്ഞൂറോളം താത്കാലിക നിയമനങ്ങളും നടന്നത് ഇത്തരത്തിലാണ്.സര്‍ക്കാര്‍ അടുത്ത കാലത്ത് രൂപീകരിച്ച സഹകരണ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ല.സി-ഡിറ്റ്,സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി.
ലംഘിച്ചാല്‍ നിയമനടപടിസ്വീകരിക്കാം സുപ്രീംകോടതി,
കേന്ദ്ര സര്‍ക്കാരിലെ 45 ദിവസത്തിന് മുകളിലുള്ള താത്കാലിക നിയമനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.ഇതു നടപ്പാക്കിയില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് കോടതി
സംവരണത്തില്‍ വീഴ്ച വരുത്തിയാല്‍ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍.പേഴ്സണല്‍ മന്ത്രാലയം 2022 നവംബര്‍ 21ന് ഇതിനായി ഓഫീസ് മെമ്മൊറാണ്ടം പുറത്തിറക്കിയിരുന്നു.
പരിഗണിച്ചത് സംവരണം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടംപൊതുതാത്പര്യഹര്ജികള്.കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.