കൊച്ചി: കേരളത്തിലും വരുന്നു car boot സെയിൽ... നവംബർ 3 ,4, 5 ദിവസങ്ങളിലാണ് കലൂർ സ്റ്റേഡിയത്തിൽ വച്ച് car boot സെയിൽിൽ സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള കാര്‍ബൂട്ട് സെയിൽ ഇനി നമ്മുടെ കേരളത്തിൽ കൊച്ചിയിലും നടക്കുന്നു. നടനും സംവിധായകനുമായ അനൂപ് മേനോനും നടി ഗൗരി നന്ദയും ചേര്‍ന്ന് കാര്‍ബൂട്ട് സെയില്‍ ലോഗോ പ്രകാശനം ചെയ്തു.
കാർബൂട്ട് എന്നതിന്റെ അർത്ഥമെന്താണ്?
കാർ ബൂട്ട് ഇനിപ്പറയുന്നവ പരാമർശിക്കാം: ബൂട്ട് (കാർ), ഒരു കാറിലെ ഒരു സംഭരണ ഇടം. കാർ ബൂട്ട് വിൽപ്പന, വിവിധ രാജ്യങ്ങളിൽ ആളുകൾ ( ചെറുകിട വ്യാവസായിക ഉത്പാദകര്‍, വഴിയോരക്കച്ചവടക്കാര്‍) അവരുടെ കാറുകളിൽ വന്ന് അവർ ഉണ്ടാക്കിയതോ, അവർക്ക് ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് വിൽക്കാവുന്നതുമായ ആവശ്യമില്ലാത്ത വസ്തുക്കൾ വിൽക്കുന്ന ഒരു മാർക്കറ്റ്. വിവിധ രാജ്യങ്ങളിൽ മാസത്തിൽ ഒരു ശനിയാഴ്ച്ച അല്ലെങ്കിൽ ഞായറാഴ്ച്ച മാർക്കറ്റ് നടക്കുന്നു. നമ്മുടെ നാടൻ മാർക്കെറ്റ് തന്നെയാണിത്. എന്നാൽ കാറിൽ അല്ലെങ്കിൽ ഇത്തിരികൂടി വലിയ വാഹനങ്ങളിൽ വിൽക്കുന്നു. എല്ലാമാസവും ഒന്നോ രണ്ടോ ദിവസം മാത്രമേ ഈ വിൽപന കാണൂ. കാരണം പലയിടങ്ങളിൽ എത്തപ്പെടേണ്ടതുണ്ട്.
ചെറുകിട വ്യാവസായിക ഉത്പാദകര്‍ മുതല്‍ വഴിയോരക്കച്ചവടക്കാര്‍ക്കു വരെ നിയമപരമായി അവരുടെ ഉത്പന്നങ്ങള്‍ തുച്ഛമായ മുടക്കുമുതലില്‍ വില്‍പനയ്ക്കുവയ്ക്കാന്‍ അവസരം ഒരുക്കുകയാണ് കാര്‍ബൂട്ട് വില്‍പ്പനയിലൂടെ ചെയ്യുക. നഗരത്തില്‍ വഴിയോരക്കച്ചവടക്കാര്‍ നേരിടുന്ന വിവേചനം ഒരു പരിധി വരെ ഒഴിവാക്കാനും നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും. വന്‍കിട വ്യവസായ എക്‌സിബിഷനുകളില്‍ സാധാരണ കാണാറുള്ള എല്ലാ ചേരുവകളുമുള്ള ഒരു വിപണിയായിരിക്കും ഇത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നവംബര്‍ 3 മുതല്‍ 5 വരെയാണ് കാര്‍ബൂട്ട് വില്‍പന. കൊച്ചി കോര്‍പ്പറഷനും ജിസിഡിഎയുമായി സഹകരിച്ച് കൊച്ചിയില്‍ നിന്നുള്ള സ്റ്റാര്‍ട്അപ് ഡയഗണ്‍ വെഞ്ച്വേഴ്‌സിന്റേതാണ് ഉദ്യമം. വില്‍ക്കാന്‍ ഒരു ഉല്‍പന്നവും ഒരു വാഹനവും കൂടിയുണ്ടെങ്കില്‍ ഉത്പന്നം നേരിട്ട് ആവശ്യക്കാരിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുന്നതാണ് കാര്‍ബൂട്ട് വില്‍പനയെന്നും ലക്ഷങ്ങള്‍ വാടക നല്‍കി എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കാര്‍ബൂട്ട് വില്‍പന സുവര്‍ണാവസരമാണിത്
കലൂര്‍ സ്റ്റേഡിയത്തെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. ചെറുകിട, വഴിയോര കച്ചവടക്കാരെ സഹായിക്കുന്ന പദ്ധതിയുടെ പരീക്ഷണ വില്‍പന വിജയകരമാകുന്ന സാഹചര്യത്തില്‍ ഇതു തുടരുന്ന കാര്യം പരിഗണിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് കാര്‍ബൂട്ട് വിപണി സജീവമാവുക. പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ വില്‍പനയില്‍ സൗജന്യമായി പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. അഞ്ഞൂറില്‍ പരം വില്‍പനക്കാരും ഒരു ലക്ഷത്തില്‍പരം ഉപഭോക്താക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുത്ത് വില്‍പ്പന നടത്താം. ഭക്ഷണ ശാലകളും കലാ പ്രദര്‍ശനങ്ങളും കാരിക്കേച്ചര്‍ ചിത്രകാരന്‍മാരും മെന്റലിസ്റ്റ്, സിനിമാ, സീരിയല്‍ താരങ്ങളും പ്രശസ്ത വ്‌ളോഗര്‍മാരും ഈ ദിവസങ്ങളില്‍ പങ്കെടുക്കും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.