ഷാങ്ഹായ്: യുഎസ് സൈന്യത്തെ പ്രതിരോധിക്കാനായി സ്ഥാപിച്ച സംവിധാനത്തിൽപ്പെട്ടാണ് അന്തർവാഹിനി തകർന്നത് എന്നാണ് രിപ്പോർട്ടുകൾ. 093-417 നമ്പറുള്ള അന്തർവാഹിനിയാണ് തകർന്നതെന്നാണ് ബ്രിട്ടീഷ് ഇൻ്റലിജൻസ് വ്യക്തമാക്കുന്നത്. ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും അടക്കമുള്ള 55 പേർ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഓഗസ്റ്റ് 21നാണ് മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അന്തർവാഹിനിയിൽ ഉണ്ടായിരുന്ന നാവികർ എല്ലാവരും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ചങ്ങലകളും നങ്കൂരങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കെണിയിൽ കുടുങ്ങിയതോടെ മുങ്ങിക്കപ്പൽ തകരാറിലായി. ജലപ്പരപ്പിലേക്ക് ഉയർന്നുവരാനും സാധിച്ചില്ല. അന്തർവാഹിനിയിലെ സാങ്കേതികത്തകരാർ മൂലം ഓക്സിജൻ ലഭിക്കാതെയാണ് ആറുമണിക്കൂറിനു ശേഷം പേടകം ഉയർത്തിയെടുത്തപ്പോഴേക്കും നാവികർ നാവികർ കൂട്ടത്തോടെ മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈന ഇതുവരെ പുറത്തുവിടാത്ത വിവരം ചോർന്നതായാണ് ബ്രീട്ടീഷ് ഇൻ്റലിജൻസിൻ്റെ വാദം.യുകെ മാധ്യമമായ ടൈംസ് ആണ് ഇൻ്റലിജൻസ് വൃത്തങ്ങലെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് സ്ഥിരീകരിച്ചത്. ചൈനയോടു ചേർന്നുള്ള മഞ്ഞക്കടലിൽ വെച്ചാണ് ദുരന്തമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.